കാലൊടിക്കാൻ ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​കൾ
Sunday, July 14, 2019 10:16 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വ് വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ റോ​ഡി​ൽ ഉ​ണ്ടാ​ക്കി​യ കു​ഴി​ക​ൾ കാ​ൽ​ന​ട​യാ​ത്ര​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കു​ക​ളി​ൽ വ​ലി​യ കു​ഴി​ക​ൾ എ​ടു​ത്ത​തും ,ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തോ​ടൊ​പ്പം ന​ട​പ്പി​ലാ​ക്കു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ലും ആ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.
ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ കോ​ട​തി​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ റോ​ഡി​ൽ ഉ​ട​നീ​ളം വ​ലി​യ കു​ഴി​ക​ൾ എ​ടു​ത്തി​രി​ക്കു​ന്ന​ത്.
കു​ഴി​ക​ളെ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​വ മൂ​ടു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ല. ഇ​തു മൂ​ലം വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി ആ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് .
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ബ​സ് സ്റ്റാ​ൻ​ഡ്, കോ​ട​തി​പ്പ​ടി, പ​ള്ളി​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​രു​ടെ നി​സ്സം​ഗ നി​ല​പാ​ട്. ദേ​ശീ​യ പാ​ത നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ല ഭാ​ഗ​ത്തും അ​ഞ്ച് മു​ത​ൽ പ​ത്ത് അ​ടി വ​രെ താ​ഴ്ച​യു​ള്ള കു​ഴി​ക​ൾ എ​ടു​ത്തി​രി​ക്കു​ന്ന​ത്.
ചി​ല ഭാ​ഗ​ത്ത് ഇ​വ മൂ​ടു​ക​യും മ​റ്റു ചി​ല ഭാ​ഗ​ത്ത് പ​ണി പ​കു​തി​യാ​യ നി​ല​യി​ലു​മാ​ണ് നി​ൽ​ക്കു​ന്ന​ത്.
ഈ ​ഭാ​ഗ​ത്താ​ണ് ഭീ​ഷ​ണി ഉ​ണ്ടാ​കു​ന്ന​ത് . സാ​ധാ​ര​ണ​യാ​യി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ഇ​ടു​ന്ന​ത് അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ ആ​യി​രി​ക്കും .
എ​ന്നാ​ൽ മ​ണ്ണാ​ർ​ക്കാ​ട് ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​ന്പ​നി ത​ന്നെ​യാ​ണ് ഈ ​പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.