പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​റ്റ​ഴി​ക്ക​ലിൽ ആ​ശ​ങ്ക​: കാനം
Sunday, July 14, 2019 10:16 PM IST
പാ​ല​ക്കാ​ട്: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​റ്റ​ഴി​ക്ക​ൽ ഭീ​ഷ​ണി മൂ​ലം തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ശ​ങ്ക​യി​ലും നി​രാ​ശ​യി​ലു​മാ​ണെ​ന്ന്് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​ള​യാ​ർ എം​സി​എ​ൽ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​റ്റ​ഴി​ക്ക​ലി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പിന്മാ​റ​ണം. പൊ​തു​മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ ഇ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണെ​ന്നും കാനം പറഞ്ഞു.