ജി​ല്ലാ ജ​യി​ലി​ലേ​ക്ക് ഇ​ന്ന് ത​ട​വു​കാ​രെ​ത്തും
Sunday, July 14, 2019 10:16 PM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഹൈ​ടെ​ക് ജ​യി​ലി​ൽ ഇ​ന്ന് ത​ട​വു​പു​ള്ളി​ക​ൾ എ​ത്തും. നി​ല​വി​ൽ കോ​ട്ട​യ്ക്ക​ക​ത്തെ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള 131 പു​രു​ഷ·ാ​രെ​യും ഏ​ഴു വ​നി​ത​ക​ളെ​യു​മാ​ണ് മ​ല​ന്പു​ഴ മ​ന്ത​ക്കാ​ട് നി​ർ​മി​ച്ച ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത്.
ഇ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ളെ മാ​റ്റും. അ​തി​നാ​യി കൂ​ടു​ത​ൽ പോ​ലീ​സു​കാ​രു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് ടി. ​ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച കെ​ട്ടി​ട​ത്തി​ൽ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ടെ​ല​ഫോ​ണ്‍ ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ൻ വൈ​കു​ന്ന​താ​ണ് ജ​യി​ൽ മാ​റ്റം നീ​ളാ​ൻ കാ​ര​ണം. സ​മീ​പ​ത്ത് വീ​ടു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തു​മൂ​ലം 500 മീ​റ്റ​റോ​ളം പു​തി​യ​താ​യി കേ​ബി​ൾ വ​ലി​ക്കേ​ണ്ട​തി​നാ​ലാ​ണ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത് നീ​ണ്ട​ത്. 15ന​കം ത​ട​വു​കാ​രെ പു​തി​യ ജ​യി​ലി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന ദി​വ​സം ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ജ​യി​ൽ മാ​റ്റ​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. പാ​ല​ക്കാ​ടി​ന് പു​റ​മെ ഒ​റ്റ​പ്പാ​ലം, ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ സ​ബ് ജ​യി​ലു​ക​ളി​ലു​ള്ള അ​ധി​ക ത​ട​വു​കാ​രെ​യും മ​ല​ന്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. നി​ല​വി​ൽ സ​ബ് ജ​യി​ലി​ലു​ള്ള 25 ത​സ്തി​ക​ക​ൾ​ക്ക് പു​റ​മേ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 11 ത​സ്തി​ക​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ ജി​ല്ലാ ജ​യി​ലി​ൽ ഉ​ണ്ടാ​വും. കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ട​വു​കാ​ർ​ക്കാ​യി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് മെ​സ്, വി​ശ്ര​മ​മു​റി തു​ട​ങ്ങി​യ​വ ഇ​ല്ല. ജ​യി​ലി​ൽ വാ​ച്ച്ട​വ​ർ നി​ർ​മി​ക്കാ​നാ​യി 50 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ന്‍റെ ആ​വ​ശ്യം ഇ​വി​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​യു​ടെ പേ​രു​മാ​റ്റി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചാ​ൽ മെ​സും വി​ശ്ര​മ​മു​റി​യും നി​ർ​മി​ക്കു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.