വ​ട​ക്ക​ഞ്ചേ​രി ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ശി​വ​രാ​മ​പാ​ർ​ക്ക് ഇ​ന്ന് സൗ​ന്ദ​ര്യ​റാ​ണി
Sunday, July 14, 2019 10:16 PM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ലു വ​ർ​ഷം മു​ന്പ് പൊ​ന്ത​ക്കാ​ടാ​യി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി​രു​ന്ന ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ശി​വ​രാ​മ പാ​ർ​ക്ക് ഇ​ന്ന് നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന സൗ​ന്ദ​ര്യ റാ​ണി​യാ​യി മാ​റി.

18 ഇ​നം പൂ​ച്ചെ​ടി​ക​ൾ, ഗ്രാ​സ് ലോ​ണ്‍, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, പൂ​മ​ര​ങ്ങ​ൾ, വി​വി​ധ​യി​നം അ​ല​ങ്കാ​ര പ​ന​ക​ൾ, അ​ര​ണ മ​ര​ങ്ങ​ൾ തു​ട​ങ്ങി കു​റ​ഞ്ഞ സ്ഥ​ല​ത്ത് മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ലാ​ന്‍റ് സ്കേ​പ്പ് എ​ൻ​ജി​നി​യ​ർ സീ​മ കെ.​സാ​ബു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പാ​ർ​ക്കി​ന്‍റെ സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം. ടൗ​ണി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ വ​ർ​ണ്ണ​ശ​ബ​ള​മാ​യ ഹ​രി​താ​ഭ​മാ​യ ഭൂ​മി​ക​യും കൗ​തു​ക കാ​ഴ്ച​ക​ളും കു​ട്ടി​ക​ൾ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട്.

ആ​ർ​ക്കി​ടെ​ക്ട് സി​ബി​ൻ എം.​സാ​ബു​വി​ന്‍റെ ഡി​സൈ​നിം​ഗ് മി​ക​വും പാ​ർ​ക്കി​ന്‍റെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.

പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ല്പ​ര്യ​വും സ​ഹ​ക​ര​ണ​വു​മാ​ണ് പൊ​ന്ത​ക്കാ​ടാ​യി കി​ട​ന്നി​രു​ന്ന പാ​ർ​ക്കി​നെ കു​റ​ച്ച് വ​ർ​ഷം കൊ​ണ്ട് ത​ന്നെ ഇ​ത്ര​യേ​റെ മോ​ടി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ഇ​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു.

കാ​ട്ക​യ​റി ര​ണ്ടാ​ൾ പൊ​ക്ക​ത്തി​ലാ​യി​രു​ന്നു നാ​ല് വ​ർ​ഷം മു​ന്പ് ഈ ​പാ​ർ​ക്ക്.
പൊ​ന്ത​ക്കാ​ടാ​യി മാ​റി​യ പാ​ർ​ക്കി​നെ​ക്കു​റി​ച്ച് ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ളാ​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ്ണു തു​റ​ന്ന​ത്. നെ​ഹ്റു പ്ര​സം​ഗി​ക്കാ​ൻ നി​ന്ന പ്ര​സം​ഗ പീ​ഠം ഉ​ൾ​പ്പെ​ടെ ച​രി​ത്ര​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ളു​ള്ള പാ​ർ​ക്ക് കൂ​ടി​യാ​ണി​ത്.