യു​വ​മോ​ർ​ച്ച കളക്ടറേറ്റ് മാർച്ച്
Tuesday, June 25, 2019 1:22 AM IST
പാ​ല​ക്കാ​ട്: പാലക്കാട് മെഡിക്കൽ കോളജിലെ മുഴുവൻ നിയമനങ്ങളും പിഎസ് സിയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വ ത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.
മാർച്ച് ഗേറ്റിനുസമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പി.​പ്ര​കാ​ശ് ബാ​ബു ഉദ്ഘാടനം ചെയ്തു. പി​എ​സ്.​സി​ക്ക് പ​ക​രം ബാ​ല​ൻ-​ഷാ​ഫി ക​മ്മീ​ഷ​നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും നി​യ​മ​നം പി​എ​സ്.​സി​ക്ക് വി​ടു​ന്ന​തു​വ​രെ ശ​ക്ത​മാ​യ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഇ.​പി.​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​സ്.​സ​ജു സ്വാ​ഗ​ത​വും എ.​ബി​ദി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മറ്റു നേതാക്കളായ അ​ജി തോ​മ​സ്, സ​ന്ദീ​പ് ജി.​വാ​ര്യ​ർ, അ​ജ​യ്, ധ​നു​ഷ്, അ​നീ​ഷ്, ന​വീ​ൻ, ശ്രീ​ജി​ത്ത്, എ.​കെ.​ഡി​നോ​യ്, കെ.​നി​ഷാ​ദ്, ആ​ർ.​പ്ര​ശാ​ന്ത്, ദീ​പ​ക് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.