ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് ക്ല​ബ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു
Tuesday, June 25, 2019 1:22 AM IST
അ​ഗ​ളി: അ​ഗ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി, സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് ക്ല​ബ് അം​ഗ​ങ്ങ​ളെ​യും അ​ധ്യാ​പ​ക​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ല​ക്ഷ​ൻ സ്വീ​പ് ടീ​മും സം​യു​ക്ത​മാ​യി അ​നു​മോ​ദി​ച്ചു.
2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു അ​ട്ട​പ്പാ​ടി വി​ദൂ​ര ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ഉൗ​രു​ക​ളി​ൽ മി​ക​ച്ച​നി​ല​യി​ൽ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ക​യും ചെ​യ്ത അ​ഗ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്, സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​നി​ച്ചു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യി​ൽ​നി​ന്നും ഗു​ഡ്സ് സ​ർ​വീ​സ് എ​ൻ​ട്രി​യും പ്ര​ശം​സാ​പ​ത്ര​വും ല​ഭി​ച്ച അ​ധ്യാ​പ​ക​രാ​യ ടി.​സ​ത്യ​ൻ, ജോ​സ​ഫ് ആ​ൻ​റ​ണി, സി​സി​ലി സെ​ബാ​സ്റ്റ്യ​ൻ, വി.​കെ. രം​ഗ​സ്വാ​മി എ​ന്നി​വ​ർ​ക്കും പാ​ല​ക്കാ​ട് ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ഇ​ല​ക്ഷ​ൻ സ്വീ​പ് ടീ​മും സം​യു​ക്ത​മാ​യി അ​നു​മോ​ദ​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ ജെ​യ്സ​ണ്‍ ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ആ​ർ.​രേ​ണു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ഗ​ളി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​സ്തു​ല​മാ​യ സം​ഭാ​വ​ന​യാ​ണ് ന​ല്കി​യ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ മി​ക​ച്ച​പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും ആ​ർ​ഡി​ഒ അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യി​തു. മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ സു​നി​ൽ മാ​ത്യൂ​സ് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ എ.​മു​ര​ളീ​ധ​ര​ൻ, ഷാ​ജു പെ​ട്ടി​ക്ക​ൽ, നി​ഷ ഷെ​റി​ൻ, പ്രി​ൻ​സി​പ്പ​ൽ ഡി.​ഹേ​മ​ല​ത, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വീ​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത ടീ ​ഷ​ർ​ട്ടു​ക​ളും സ​മ്മാ​നി​ച്ചാ​ണ് ആ​ർ​ഡി​ഒ​യും സം​ഘാം​ഗ​ങ്ങ​ളും മ​ട​ങ്ങി​യ​ത്.