ഉൗ​ട്ടി​യി​ൽ ബോ​ട്ട് സ​ന്ദ​ർ​ശ​ക എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന
Tuesday, June 25, 2019 1:22 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉൗ​ട്ടി​യി​ൽ ബോ​ട്ട് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​തോ​തി​ൽ വ​ർ​ധ​ന​യെ​ന്ന് അ​ധി​കൃ​ത​ർ. മേ​യ് മാ​സ​ത്തി​ൽ മാ​ത്രം 4.20 ല​ക്ഷം പേ​രാ​ണ് ബോ​ട്ട് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് സ​വാ​രി ന​ട​ത്തി​യ​ത്. 130 ബോ​ട്ടു​ക​ളാ​ണ് ഉൗ​ട്ടി ബോ​ട്ട് ഹൗ​സി​ലു​ള്ള​ത്. സ​മ്മ​ർ സീ​സ​ണി​ൽ മേ​യ് ഒ​ന്നു​മു​ത​ൽ 31 വ​രെ കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ര​യേ​റെ സ​ന്ദ​ർ​ശ​ക​ർ ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തി​നേ​ക്കാ​ൾ അ​ന്പ​തി​നാ​യി​രം പേ​രാ​ണ് കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്. മ​ഴ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ഴും നി​ര​വ​ധി​പേ​ർ ബോ​ട്ടിം​ഗി​ന് എ​ത്തു​ന്നു​ണ്ട്. ഉൗ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ പ​തി​നൊ​ന്നു​ല​ക്ഷം പേ​രാ​ണ് എ​ത്തി​യ​ത്.

ആ​ഘോ​ഷി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: തി​രു​മ​ല​യാം​പാ​ള​യം നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​വാ​ഗ​ത​ദി​നം ആ​ഘോ​ഷി​ച്ചു. പി.​കെ.​ദാ​സ് മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 1400 വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.
നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ന്യൂ​ഡ​ൽ​ഹി വിം​ഗ് ക​മാ​ൻ​ഡ​ർ മു​ഖ്യാ​തി​ഥി​യാ​യി.
കോ​യ​ന്പ​ത്തൂ​ർ കോ​ക്നി​സെ​ന്‍റ് ടെ​ക്നോ​ള​ജി വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ ശ്രീ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം യു​എ​സ്ടി ഗ്ലോ​ബ​ൽ, സോ​ഫ്റ്റ് വെ​യ​ർ ഡ​വ​ല​പ്പ​ർ ആ​ഷാ ര​മേ​ഷ് എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി.
നെ​ഹ്്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പി.​കൃ​ഷ്ണ​കു​മാ​ർ ന​വാ​ഗ​ത​ർ​ക്ക് ആ​ശം​സ നേ​ർ​ന്നു. നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി.​അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഡോ. ​എ​ൻ.​ക​വി​ത ന​ന്ദി​യും പ​റ​ഞ്ഞു.

പ്രാ​ർ​ഥ​ന ന​ട​ത്തി
കോ​യ​ന്പ​ത്തൂ​ർ: കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്ക്സ് ദേ​വാ​ല​യ​ത്തി​ൽ മ​ഴ പെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. വി​കാ​രി ഫാ. ​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി. ത​മി​ഴ്നാ​ട് ഗ്രാ​മ​വി​ക​സ​ന​മ​ന്ത്രി എ​സ്പി വേ​ലു​മ​ണി മ​ഴ​യ്ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത് പ്രാ​ർ​ഥി​ച്ചു.
ഇ​ട​വ​കാം​ഗ​ങ്ങ​ളും ജ​ന​ങ്ങ​ളും ന​ല്ല​മ​ഴ ല​ഭി​ക്കു​ന്ന​തി​നും അ​ഭി​വൃ​ദ്ധി​ക്കു​മാ​യി ന​ട​ത്തി​യ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തു.