വി​ദ്യാ​ഭ്യാ​സ​നി​ല​വാ​രത്തിനുള്ള പ​ദ്ധ​തി നി​രീ​ക്ഷി​ക്ക​ണം: ​ഡ​യ​റ്റ് പി​എ​സി യോ​ഗം
Tuesday, June 25, 2019 1:21 AM IST
പാ​ല​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​കു​ന്നു​ണ്ടോ എ​ന്ന് കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ ആ​വ​ശ്യ​മാ​ണെ​ന്ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ (ഡ​യ​റ്റ് ) സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാം അ​ഡ്വൈ​സ​റി ക​മ്മി​റ്റി (പി.​എ.​സി) യോ​ഗം വി​ല​യി​രു​ത്തി.
മ​ല​യാ​ള​ത്തി​ള​ക്കം, വി​ജ​യ​ശ്രീ തു​ട​ങ്ങി നി​ര​വ​ധി​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും വി​ല​യി​രു​ത്ത​ലും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന വ​കു​പ്പു​ക​ൾ, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
യോഗം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നിർവഹിച്ചു.
ഹോ​ട്ട​ൽ ഗ​സാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കെ.​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് ത​യാ​റാ​ക്കി​യ സ​ർ​ഗ, എ​ഡ്യു റി​ഫ്ള​ക്്ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജേ​ന്ദ്ര​ന് ന​ല്കി മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ പ്ര​കാ​ശ​നം ചെ​യ്തു. 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ പ്രി​ൻ​സി​പ്പ​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലും ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രെ നി​യോ​ഗി​ക്ക​ണം. മ​ല​യാ​ളം മീ​ഡി​യം സ്കൂ​ളി​ൽ ’ഹ​ലോ ഇം​ഗ്ലീ​ഷ്’ പ​ദ്ധ​തി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ക, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ല്കു​ക, സ്കൂ​ൾ കൗ​ണ്‍​സി​ലേ​ഴ്സി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ.​വി.​ടി. ജ​യ​റാം പദ്ധതികൾ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​പി.​രാ​മ​കൃ​ഷ്ണ​ൻ അ​വ​ത​ര​ണം ന​ട​ത്തി.
ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ പി.​മു​കു​ന്ദ​ൻ, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ്, സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി പാ​ർ​വ​തി, ഐ​ടി​ഡി​പി അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഹെ​റാ​ൾ​ഡ് ജോ​ണ്‍, ചൈ​ൽ​ഡ് ലൈ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ജോ​ർ​ജ് പു​തു​ച്ചി​റ, എ​ച്ച്എ​സ്.​എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ഹേ​ഷ് കു​മാ​ർ, വി.​എ​ച്ച്.​എ​സ്ഇ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​സീ​സ്, റി​ട്ട​യേ​ഡ് പ്രി​ൻ​സി​പ്പ​ൽ പ്രേം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.