ഗു​രു​വ​ന്ദ​ന ച​ട​ങ്ങ്
Sunday, June 23, 2019 11:06 PM IST
കൊ​ല്ല​ങ്കോ​ട്: ആ​ശ്ര​യം റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ജ്യോ​തി​ർ​ഗ​മ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​പ്ര​കാ​രം ഏ​റ്റെ​ടു​ത്ത 2016-19 ബാ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഗു​രു​വ​ന്ദ​ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ഫ. പി.​എ.​വാ​സു​ദേ​വ​ൻ ഗു​രു​സ​ന്ദേ​ശം ന​ല്കി. ആ​ശ്ര​യം കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ആ​ർ.​പ്ര​ഫു​ല്ല​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​വാ​ശ്ര​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ്ഥാ​പ​ക ബീ​നാ ഗോ​വി​ന്ദ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ആ​ശ്ര​യം അം​ഗ​ങ്ങ​ളാ​യ എ​സ്.​ഗു​രു​വാ​യൂ​ര​പ്പ​ൻ, സ​തീ​ഷ്. കെ,​അ​നി​ൽ കു​മാ​ർ. കെ,​ല​ളി​ത അ​നി​ൽ​കു​മാ​ർ, ഗം​ഗാ​ധ​ര​ൻ, പ്ര​ഹ്ലാ​ദ​ൻ.​എം, എ.​ജി.​ശ​ശി​കു​മാ​ർ, എ.​അ​ജി​ത, സി.​അ​ക്ഷ​ര, ടി.​ജെ.​സി​ബി, എ​സ്.​ഹേ​മ, എം.​ദ​ർ​ശ, നി​ഷ, ഗം​ഗ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2019 ൽ ​കു​ഞ്ഞു​ണ്ണി മാ​ഷ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ ബീ​നാ​ഗോ​വി​ന്ദി​ന് ആ​ശ്ര​യ​ത്തി​ന്‍റെ പു​ര​സ്കാ​രം അ​നി​ൽ​കു​മാ​ർ. കെ ​ന​ല്കി. 2012 ൽ ​ആ​ശ്ര​യം ആ​രം​ഭി​ച്ച ജ്യോ​തി​ർ​ഗ​മ​യ വി​ദ്യാ​ഭ്യാ​സപ​ദ്ധ​തി​യി​ലെനാ​ലാംബാ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.