ചി​റ്റി​ല​ഞ്ചേ​രി മൃ​ഗാ​ശു​പ​ത്രി വ​ള​വി​ൽ അ​ഴു​ക്കു​ചാ​ൽ കാ​ടു​മൂ​ടി​യ നി​ല​യി​ൽ
Sunday, June 23, 2019 11:06 PM IST
മേ​ലാ​ർ​ക്കോ​ട്: ചി​റ്റി​ല​ഞ്ചേ​രി ജം​ഗ്ഷ​ന​രി​കേ മൃ​ഗാ​ശു​പ​ത്രി വ​ള​വി​ൽ അ​ഴു​ക്കു​ചാ​ൽ കാ​ടു​മൂ​ടി​യ നി​ല​യി​ൽ. മ​ഴ തു​ട​ങ്ങി​യി​ട്ടും അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കാ​നോ ഇ​ല​ക്ട്രി​ക്പോ​സ്റ്റ് നീ​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ അ​ഴു​ക്കു​വെ​ള്ളം മു​ഴു​വ​ൻ റോ​ഡി​ലേ​ക്ക് ഒ​ഴു​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഗോ​വി​ന്ദാ​പു​രം-​മം​ഗ​ലം സം​സ്ഥാ​ന​പാ​ത കൂ​ടി​യാ​ണി​ത്. അ​ഴു​ക്കു​വെ​ള്ളം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും ക​ടു​ത്ത ദു​ർ​ഗ​ന്ധ​ത്തി​നും കാ​ര​ണ​മാ​കു​ക​യാ​ണ്. അ​ധി​കൃ​ത​ർ എ​ത്ര​യും​വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.