ആ​ലാം​ക​ട​വ്-​പോ​ത്ത​ടി​പ്പാ​റ വ​ള​വു​റോ​ഡി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന് അപകടഭീഷണി
Sunday, June 23, 2019 11:06 PM IST
ചി​റ്റൂ​ർ: ആ​ലാം​ക​ട​വ്-​പോ​ത്ത​ടി​പ്പാ​റ വ​ള​വു​റോ​ഡ് വ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്ന പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം.
സ്ഥ​ല​ത്ത് എ​സ് ആ​കൃ​തി​യി​ൽ ക​യ​റ്റ​മാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും ചെ​ടി​ത്തൂ​പ്പു​ക​ളു​ടെ മ​റ​വു​മൂ​ലം എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദൂ​രെ​നി​ന്നും കാ​ണാ​നാ​കു​ന്നി​ല്ല.
വാ​ഹ​ന​ങ്ങ​ൾ മു​ഖാ​മു​ഖ​മെ​ത്തു​ന്ന​തോ​ടെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തും സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നം പെ​ട്ടെ​ന്ന് തി​രി​ക്കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ, ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കും.
മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഇ​തു​ണ്ടാ​യി​ല്ല. പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ മു​ൾ​ച്ചെ​ടി​ക​ളും ഏ​റെ​യാ​ണ്.
ബ​സി​ൽ ഇ​ട​തു​വ​ശ​ത്ത് ഇ​രി​ക്കു​ന്ന​വ​ർ​ക്ക് മു​ൾ​ച്ചെ​ടി​ക​ളി​ൽ​ത​ട്ടി പ​രി​ക്കേ​ല്ക്കാ​റു​മു​ണ്ട്. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യാ​ൽ പാ​ഴ്ചെ​ടി​ക​ൾ റോ​ഡി​ലേ​ക്കു വ​ള​ർ​ന്നു പ​ന്ത​ലി​ക്കും.
ഇ​തി​നാ​ൽ എ​ത്ര​യും​വേ​ഗം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​വ വെ​ട്ടി​നീ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

നി​ർ​മി​ച്ചു ന​ല്കു​ം

ശ്രീ​കൃ​ഷ്ണ​പു​രം: മാ​ലി​ന്യ​മു​ക്ത ഗ്രാ​മം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ​ഭൂ​മി​യി​ലും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കു​ക​ളും ഫ്രൂ​ട്ട് ഫോ​റ​സ്റ്റു​ക​ളും നി​ർ​മി​ച്ചു ന​ല്കു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ർ 30-ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എം​ജി​എ​ൻ​ആ​ർ​ഇ​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.