ദേ​ശീ​യ​പാ​ത​ ന​വീ​ക​ര​ണം: ക​ല്ല​ടി കോ​ളജ് ഭാ​ഗ​ത്തെ ഇ​രു വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളും പൊ​ളി​യ്ക്കും
Sunday, June 23, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വ് വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭാ​ഗ​മാ​യി വീ​തി കു​റ​വു​ള്ള കു​മ​രം​പു​ത്തൂ​ർ എം ​ഇ എ​സ് ക​ല്ല​ടി കോ​ളേ​ജ് മു​ൻ​വ​ശ​ത്തെ ര​ണ്ടു ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡുക​ളും പൊ​ളി​ച്ചു നീ​ക്കാ​ൻ ധാ​ര​ണ. പ​ക​രം പ​ണി പൂ​ർ​ത്തി​യാ​യ ശേ​ഷം നി​ർ​മ്മാ​ണ ക​ന്പ​നി ത​ന്നെ കോ​ളേ​ജ് ഭാ​ഗ​ത്ത് പു​തി​യ വെ​യി​റ്റിം​ന് ഷെ​ഡ് നി​ർ​മി​ക്കും.
ഈ ​മേ​ഖ​ല​യി​ൽ ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യാ​ണ് ഇ​രു ഷെ​ഡു​ക​ളും പൊ​ളി​ച്ചു മാ​റ്റു​ന്ന​ത് . മാ​ത്ര​മ​ല്ല ഈ ​ഭാ​ഗ​ത്ത് വീ​തി കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ എം ​ഇ​എ​സ് കോ​ളേ​ജ് അ​ധി​കൃ​ത​രോ​ട് കു​റ​ച്ചു സ്ഥ​ലം വി​ട്ടു ന​ൽ​കു​വാ​നും ആ​വ​ശ്യ​പ്പെ​ടു​വാ​നും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ എ​ൻ.​ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ടി ​ബി യി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്.
യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നി​ർ​മ്മാ​ണ ക​ന്പ​നി​യാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളും ,വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഇ​തേ രീ​തി​യി​ൽ ക​ല്ല​ടി കോ​ളേ​ജ് പ്ര​ദേ​ശ​ത്തെ റോ​ഡ് നി​ർ​മ്മാ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ റോ​ഡി​ൽ ക​യ​റ്റം വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. ഇ​തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ര​ണ്ട് അ​ടി​യോ​ളം താ​ഴ്ത്തി റോ​ഡ് നി​ർ​മ്മി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി.
റോ​ഡി​ന്‍റെ സു​ഗ​മ​മാ​യ നി​ർ​മ്മാ​ണ​ത്തി​നു​വേ​ണ്ടി എം ​ഇ​എ​സ് കോ​ള​ജ് അ​ധി​കൃ​ത​രോ​ട് മൂ​ന്ന് മീ​റ്റ​റോ​ളം സ്ഥ​ലം വി​ട്ടു​കി​ട്ടാ​ൻ അ​വ​ശ്യ​പ്പെ​ടും. ഇ​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തി​റ​ങ്ങും.​ഇ​തോ​ടെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ കോ​ള​ജ് പ​രി​സ​രം ഗ​താ​ഗ​ത യോ​ഗ്യ​മാ​കും.