ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​നെ മാ​തൃ​കാ ശു​ചി​ത്വ​ഗ്രാ​മ​മാ​ക്കും
Sunday, June 23, 2019 11:05 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ മാ​തൃ​കാ ശു​ചി​ത്വ​ഗ്രാ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല ശു​ചി​ത്വ ശി​ല്പ​ശാ​ല ന​ട​ത്തി.
ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ർ​മ​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ശി​വ​ദാ​സ​ൻ ക​ര​ട് നി​യ​മാ​വ​ലി അ​വ​ത​രി​പ്പി​ച്ചു. പി.​കെ.​ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​ത​വും മ​ല്ലി​ക ന​ന്ദി​യും പ​റ​ഞ്ഞു. ന​വ​ംബർ ഒ​ന്നി​ന് ശു​ചി​ത്വ ഗ്രാ​മ​പ്ര​ഖ്യാ​പ​നം സാ​ധ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​രേ​ഖ​യാ​യി. ക​ർ​മ​പ​രി​പാ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ജൂ​ലൈ അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ യോ​ഗം ചേ​രും.