മ​ല​ക്കു​ളം-​ഇ​ര​ട്ട​ക്കു​ളം റോ​ഡ​രി​കി​ൽ പാ​ഴ്ചെ​ടി​ക​ൾ: യാ​ത്ര ദു​രി​ത​ത്തി​ൽ
Sunday, June 23, 2019 11:05 PM IST
മേ​ലാ​ർ​ക്കോ​ട്: മ​ല​ക്കു​ളം-​ഇ​ര​ട്ട​ക്കു​ളം റോ​ഡ​രി​കി​ൽ പാ​ഴ്ചെ​ടി വ​ള​ർ​ന്നു പൊ​ന്ത​ക്കാ​ടാ​യി യാ​ത്ര ദു​രി​ത​ത്തി​ൽ. ഇ​തു​മൂ​ലം ദൂ​രെ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മേ കാ​ണാ​നാ​കൂ. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് ക​നാ​ലും മ​റു​വ​ശ​ത്ത് നെ​ൽ​കൃ​ഷി പാ​ട​വു​മാ​ണ്. മ​ല​ക്കു​ള​ത്തു​നി​ന്നും ഇ​ര​ട്ട​ക്കു​ള​ത്തേ​ക്ക് പോ​കാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​റോ​ഡ്. അ​ല്ലെ​ങ്കി​ൽ പെ​രു​ങ്കു​ളം​വ​ഴി ആ​ല​ത്തൂ​രി​ലെ​ത്തി അ​വി​ടെ​നി​ന്നും വേ​ണം ഇ​ര​ട്ട​ക്കു​ള​ത്തെ​ത്താ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.