ക​നാ​ലി​നു കൈ​വ​രി​യി​ല്ല; വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Sunday, June 23, 2019 11:05 PM IST
വ​ണ്ടി​ത്താ​വ​ളം: ക​ന്നി​മാ​രി ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പ​ത്തെ ക​നാ​ലി​നു കൈ​വ​രി​യി​ല്ലാ​ത്ത​ത് വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​തി​യി​ലാ​ക്കി. ക​നാ​ലി​നു മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. കൊ​ടു​വാ​യൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ സ​ർ​വീ​സ് ബ​സു​ക​ൾ​ക്കു പു​റ​മേ അ​യ​ൽ​ജി​ല്ല​ക​ളി​ൽ​നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യു​ള്ള നി​ര​വ​ധി ബ​സു​ക​ളും അ​പ​ക​ടം മു​ന്നി​ൽ​ക​ണ്ടാ​ണ് സ​ഞ്ചാ​രം. ഇ​തി​നു പു​റ​മെ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്കു​ള്ള ച​ര​ക്കു​ലോ​റി​ക​ളും നി​ര​ന്ത​ര​മാ​യി ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്.
അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യു​ന്ന​തി​നു മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളൊ​ന്നും വ​ച്ചി​ട്ടി​ല്ല. പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ബ​സ് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന 41 പേ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.
അ​പ​ക​ടം പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ വൈ​കി​യാ​ണ് ന​ട​ന്ന​ത്. ക​നാ​ലി​നു​സ​മീ​പ​ത്തെ ക​രി​ങ്ക​ൽ​കൂ​ന​യി​ൽ പി​ൻ​ച​ക്രം ത​ട​ഞ്ഞ് മൂ​ക്കു​കു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ബ​സ്.
ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് ബ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും കൊ​ടു​വാ​യൂ​രി​ലേ​ക്ക് ഇ​റ​ച്ചി​ക്കോ​ഴി​യു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ൻ പാ​ല​ത്തി​ൽ​നി​ന്നും ക​നാ​ലി​ലേ​ക്ക് ചെ​രി​ഞ്ഞി​റ​ങ്ങി​യും അ​പ​ക​ട​മു​ണ്ടാ​യി. ക​നാ​ൽ​വ​ര​ന്പി​ലു​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ൽ ത​ട​ഞ്ഞ​തി​നാ​ൽ താ​ഴെ വീ​ഴാ​തെ വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി.
അ​പ​ക​ട​ത്തി​ൽ പി​ക്ക​പ്പ് വാ​നി​ലു​ണ്ടാി​രു​ന്ന മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ത്ര​യും​വേ​ഗം പാ​ല​ത്തി​നു കൈ​വ​രി നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ മേ​ധാ​വി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.