കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണമെന്ന്
Sunday, June 23, 2019 11:05 PM IST
പാ​ല​ക്കാ​ട്: ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ അ​നാ​വ​ശ്യ കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​ൽ മ​നം​നൊ​ന്ത് പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ബ​ലി​യാ​ടാ​ക്കി ര​ക്ഷ​പ്പെ​ടാ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​ർ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മാ​ട്ട​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ഷു​ക്കൂ​ർ വ​ട​ക്ക​ഞ്ചേ​രി, മു​ഈ​നു​ദ്ദീ​ൻ വ​ല്ല​പ്പു​ഴ, കെ.​എ.​സ​ലാം, മോ​ഹ​ൻ​ദാ​സ് പ​റ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.