ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Sunday, June 23, 2019 11:05 PM IST
പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. ഗ​വ. മോ​യ​ൻ​സ് സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം ഒ​ളി​ന്പ്യ​ൻ പ്രീ​ജ ശ്രീ​ധ​ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബോ​ർ​ഡം​ഗം എം. ​ആ​ർ. ര​ഞ്ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ അ​ധ്യക്ഷ​ത​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഹ​രി​ദാ​സ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ എം. ​രാ​മ​ച​ന്ദ്ര​ൻ, തോ​മ​സ് പോ​ൾ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. ഹെ​ൻ​ട്രി, കെ.​പി. ജ​യ​പ്ര​കാ​ശ്, ഡോ. ​പി.​സി. ഏ​ലി​യാ​മ്മ, അ​ഡ്വ. സ്റ്റാ​ൻ​ലി ജെ​യിം​സ്, മു​ഹ​മ്മ​ദ് റാ​ഫി, ഡോ. ​മീ​ര മു​നീ​ർ, അ​ന​ന്ത​കൃ​ഷ്ണ​ൻ, എ​ൻ.​എം. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ള​രി, ക​രാ​ട്ടെ അ​ഭ്യാ​സി​ക​ളും റോ​ള​ർ സ്കേ​റ്റേ​ഴ്സ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. സ​മാ​പ​ന​ച​ട​ങ്ങി​ൽ യോ​ഗ​യി​ൽ സ്വ​ർ​ണ​മെ​ഡി​ൽ​ജേ​താ​വു​കൂ​ടി​യാ​യ ന​ന്ദ​നെ ആ​ദ​രി​ച്ചു.