സ​മ്മ​ർ ക്യാ​ന്പും ഓ​പ്പ​ണ്‍ മ​ത്സ​ര​വും
Sunday, June 23, 2019 11:05 PM IST
പാ​ല​ക്കാ​ട്: ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തി​യ സ​മ്മ​ർ ക്യാ​ന്പ്, ഓ​പ്പ​ണ്‍ മ​ത്സ​രം സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ദ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡി​ൽ നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​നം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ, ഡി ​വൈ എ​സ് പി ​ഷാ​ജു കെ. ​അ​ബ്ര​ഹാം എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. റി​ട്ട. ഡി ​വൈ എ​സ് പി ​വി.​എ​സ്. മു​ഹ​മ്മ​ദ് കാ​സിം, പ​വ​ർ​ലി​ഫ്റ്റിം​ഗ് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ. ​ജ​ബ്ബാ​റ​ലി സ്വാ​ഗ​ത​വും എം. ​മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.