വാ​നി​ടി​ച്ച് കാൽനട യാത്രികന് പ​രി​ക്കേ​റ്റു
Sunday, June 23, 2019 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: തേ​നി​ടു​ക്കി​ൽ ആ​റു​വ​രി​പ്പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​നി​ടി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മാ​പ്പി​ള​ക്ക​ണ്ടി പു​ത്ത​ൻ​പു​ര ഇ​സ്മ​യി​ലാ​ണ് (42) പ​രി​ക്കേ​റ്റ​ത്.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. നെ​ല്ലി​യാം​പാ​ട​ത്തു​ള​ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ന്ന ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച​ത്. ഇ​സ്മ​യി​ലി​ന്‍റെ വ​ല​തു കൈ ​ഒ​ടി​ഞ്ഞു. ഉ​ട​നെ വ​ട​ക്ക​ഞ്ചേ​രി​യി​ലും തു​ട​ർ​ന്ന് തൃ​ശ്ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.