അ​തി​ർ​ത്തി​വ​ഴി​യു​ള്ള ക​ഞ്ചാ​വ് ക​ട​ത്തു​ത​ട​യാ​ൻ വ​കു​പ്പു​ക​ളു​ടെ സ​മ​ഗ്ര പ്ര​തി​രോ​ധ​ന​ട​പ​ടി വേ​ണം
Sunday, June 23, 2019 11:03 PM IST
ചി​റ്റൂ​ർ: അ​തി​ർ​ത്തി​വ​ഴി ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
അ​ത്ര​മേ​ലാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​വ​ഴി ക​ഞ്ചാ​വ് ക​ട​ത്ത് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.
ബ​സ്സു​ക​ൾ ,ട്രെ​യി​ൻ, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ വ​ഴി വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ദി​നം​പ്ര​തി എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റെ​യ്ഞ്ച് ഓ​ഫി​സ് അ​ധി​കൃ​ത​ർ മാ​ത്ര​മാ​ണ് നാ​മ​മാ​ത്ര​മാ​യി ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത്. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ
ക​ഞ്ചാ​വ് വേ​ട്ട വി​ര​ള​മാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. പ​ഴ​നി ഭാ​ഗ​ത്തു നി​ന്നും പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ട്രെ​യി​നു​ക​ളി​ൽ പ​തി​വാ​യി ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​താ​യി യാ​ത്ര​ക്കാ​രു​ടെ പ​രാ​തി നി​ല​വി​ലു​ണ്ട്. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു​പോ​യി തി​രി​ച്ചു​വ​രു​ന്ന​താ​യു​ള്ള രീ​തി​യി​ലാ​ണ് വ​സ്ത്ര​ധാ​ര​ണം.
ഇ​വ​രു​ടെ പ​ക്ക​ൽ ബാ​ഗു​ക​ളും ഉ​ണ്ടാ​വും. ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം പു​റ​ത്ത് വ​രാ​തി​രി​ക്കാ​ൻ ബാ​ഗു​ക​ളി​ൽ സു​ഗ​ന്ധം പു​ര​ട്ടു​ക​യാ​ണ് പ​തി​വ്.
പ​ഴ​നി​യി​ൽ നി​ന്നും പാ​ല​ക്കാ​ട് വ​രെ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ടി​ടി ആ​ർ ഉ​ണ്ടാ വാ​ത്ത​ത് ക​ള്ള​ക്ക​ട​ത്ത് വ​ർ​ധി​ക്കാ​ൻ സ​ഹാ​യ​മാ​വു​യാ​ണ്.
കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി വ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും പോ​ലീ​സ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ൽ വ​ണ്ടി​യി​റ​ങ്ങു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് ബ​സ്സുക​ൾ വ​ഴി പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ പ്ര​തി​ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ല.
പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് വ​രു​ന്ന കെ ​എ​സ് ആ​ർ ടി ​സി ബ​സ്സു​ക​ളി​ൽ നി​ര​വ​ധി ത​വ​ണ എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. താ​ലൂ​ക്ക് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ പ​ച്ച​ക്ക​റി ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​തൊ​രു പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.
ടാ​ർ​പോ​ളി​ൻ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി മ​റ​വു​ണ്ടാ​ക്കി​യാ​ണ് പ​ച്ച​ക്ക​റി വ​ണ്ടി​ക​ൾ എ​ത്തു​ന്ന​ത്. ജീ​വ​ന​ക്കാ​ർ വാ​ഹ​നം തു​റ​ന്നു പ​രി​ശോ​ധി​ച്ചാ​ൽ സ​മാ​ന​മാ​യി രീ​തി​യി​ൽ മൂ​ട​ണ​മെ​ങ്കി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ക​ളു​ടെ ആ​വ​ശ്യ​മു​ണ്ട്. ഇ​വ​ർ​ക്ക് കൂ​ലി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹായ​വും ല​ഭ്യ​മ​ല്ല.
ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ എ​ത്തു​ന്ന പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ച്ച​കൊ​ടി കാ​ണി​ച്ച് ത​ട​സ്സ​മി​ല്ലാ​തെ ക​ട​ത്തി വി​ടു​ക​യാ​ണ് പ​തി​വ്. ത​മി​ഴ്നാ​ട്ടി​ലും ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​നു നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് പ്രാ​ധാ​ന്യം കാ​ണാ​ത്ത​താ​ണ് ക​ള്ള​ക്ക​ടത്തി​നു അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ഴ​നി, ഉ​ടു​മ​ൽ​പ്പേ​ട്ട, മ​ട​ത്തു​ക്കു​ളം, ആ​ന​മ​ല, പൊ​ള്ളാ​ച്ചി , ക​ന്പം,തേ​നി, എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ​ക്കു ക​ഞ്ചാ​വ് ന​ൽ​കാ​നു​ത​കു​ന്ന മാ​ഫി​യ സം​ഘം ത​ന്നെ രം​ഗ​ത്തു​ണ്ട്.
ഇ​വ​രെ​ക്കു​റി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും രാ​ഷ്ടീ​യ നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വി​ല​സു​ക​യാ​ണ്.
മു​ന്പ് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ജി​ല്ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ, ഡ്രൈ​വ​ർമാ​ർ കേ​ന്ദ്രീ​ക​രി​ച്ചു മാ​ത്ര​മാ​ണ് ര​ഹ​സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ തൃ​ശ്ശൂ​ർ, എ​റ​ണാ കു​ളം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കൊ​ല്ലം ഉ​ൾ​പ്പെ​ടെ മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്ക് ചി​റ്റൂ​ർ താ​ലൂ​ക്ക് വ​ഴി​യാ​ണ് ക​ഞ്ചാ​വ് എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ജ​ന​സം​ഖ്യ​യി​ലും, സ്ഥ​ല വി​സ്തൃ​തി​യി​ലും കേ​ര​ള​ത്തി​ന്‍റെ ഇ​ര​ട്ടി​വ​ലി​പ്പം ത​മി​ഴ്നാ​ടി​നാ​ണ്. എ​ന്നാ​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം കേ​ര​ള​ത്തി​ൽ ത​മി​ഴ്നാ​ടി​ന്‍റെ ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.
വ​രും ത​ല​മു​റ​യു​ടെ സു​ര​ക്ഷി​ത​ത്വം മു​ഴു​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന ക​ഞ്ചാ​വി​ന്‍റെ അ​തി​പ്ര​സ​രം ത​ട​യാ​ൻ സ​ർ​ക്കാ​ർ സ​മ​ഗ്ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്.
പാ​ല​ക്കാ​ടി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ദേ​ശ​ങ്ങ​ളി​ൽ എ​ക്സൈ​സ്, പോ​ലീ​സ്, വ​നം വ​കു​പ്പു​ക​ളെ ഏ​കോ​പി​ച്ച് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ മു​ഴു​വ​ൻവാ​ഹ​ന​ങ്ങ​ളും ക​ർ​ശ​ന പ​രി​ശോ​ധ ന​ട​ത്തു​ക​യും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന ട്രെ​യി​നു​ക​ളി​ൽ ച​ര​ക്കു​ക​ട​ത്ത് പ​രി​ശോ​ധ​ന ഉൗ​ർ​ജിത​മാ​ക്കാ​ൻ റെ​യി​ൽ​വേ മേ​ധാ​വി​ക​ളു​ടെ സ​ഹാ​യ​വും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തും അ​നി​വാ​ര്യ​മാ​യി​രി​ക്കുക​യാ​ണ്.