കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​രി​സ​രത്തെ ദു​ർ​ഗന്ധം: പ്രതിഷേധവുമായി വ്യാപാരികൾ രം​ഗ​ത്ത്
Sunday, June 23, 2019 11:03 PM IST
നെന്മാ​റ: ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന നൂ​റു​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഏ​കാ​ശ്ര​യ​മാ​യ പ​ഞ്ചാ​യ​ത്ത് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യ​തി​നാ​ൽ പ​രി​സ​ര​ത്തെ വ്യാ​പാ​രി​ക​ളേ​യും ഇ​വി​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രേ​യും ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പ​ഞ്ചാ​യ​ത്തി​ന്‍റെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ സെ​പ്റ്റി​ക്ക് ടാ​ങ്ക് ലീ​ക്കാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​സ​രം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും സെ​പ്റ്റി​ക്ക് ടാ​ങ്കി​നോ​ട് ചേ​ർ​ന്ന് മ​റ്റൊ​രു ടാ​ങ്ക് നി​ർ​മ്മി​ച്ച് പ്ര​ശ്നം പ​രി​ഹാ​രം കാ​ണാ​മെ​ന്നു ക​രു​തി. മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ബ​സ്റ്റാ​ൻ​ഡി​നു പു​റ​കി​ലാ​യി ക​നാ​ലി​നു ചേ​ർ​ന്നു കു​ഴി​യെ​ടു​ത്തെ​ങ്കി​ലും മ​റ്റു പ​ണി​ക​ളൊ​ന്നും ത​ന്നെ ന​ട​ന്നി​ല്ല.
കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ ദു​ർ​ഗ​ന്ധം കൂ​ടി​യ​തോ​ടെ മൂ​ക്കു​പൊ​ത്തി ബ​സ്റ്റാ​ൻ​ഡി​ലേ​ക്കു ക​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ലെ​ന്ന​തി​ൽ പ​രാ​തി​യു​മാ​യി പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ക​യും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നെന്മാ​റ യൂ​ണി​റ്റ് വ്യാ​പാ​ര സം​ഘ​ട അ​റി​യി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി ന​ൽ​കി. ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥ​ലം പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് മെ​യ് 19ന് ​ദീ​പി​ക​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്തു തീ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.