മംഗലം ഡാമിൽ വൈഎംസി​എ സെ​മി​നാ​ർ
Sunday, June 23, 2019 11:03 PM IST
മം​ഗ​ലം​ഡാം: വൈ ​എം സി ​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വൈ ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ജോ​ണി വേ​ലം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ്, സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, ഷാ​ജി വ​ർ​ക്കി, ജോ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, സ​ഖ​റി​യാ​സ് മാ​ത്യു, ബി​ജോ​യ് മാ​ട​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​സ്റ്റ​ർ ഡോ. ​ഷേ​ർ​ളി ക്ലാ​സ് ന​യി​ച്ചു. എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.