വ​ര​ക​ളു​ടെ ലോ​ക​ത്ത്് വ​ര​ദാ​ന​മാ​യി ജെ​യ്മോ​ൾ
Sunday, June 23, 2019 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: ക്യാ​ൻ​വാ​സു​ക​ളി​ൽ വ​ര​ക്കൂ​ട്ടു​ക​ളൊ​രു​ക്കി വി​സ്മ​യ​മാ​വു​ക​യാ​ണ് മം​ഗ​ലം​ഡാം സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സു​കാ​രി ജെ​യ്മോ​ൾ ജെ​യിം​സ്. മ​നു​ഷ്യ​രു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും ചി​ത്ര സ​മാ​ഹാ​ര​മാ​ണ് വീ​ട് നി​റ​യെ. 300 ചി​ത്ര​ങ്ങ​ളെ​ങ്കി​ലും മി​ക​ച്ച​താ​യി സൂ​ക്ഷി​പ്പു​ക​ളി​ലു​ണ്ടെ​ന്നാ​ണ് ജെ​യ്മോ​ൾ പ​റ​യു​ന്ന​ത്. കു​റെ ചി​ത്ര​ങ്ങ​ൾ ചി​റ്റ​ടി​യി​ലെ വീ​ട്ടു ചു​മ​രു​ക​ളി​ലും സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

ആ​ല​ത്തൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ ജെ​യിം​സി​ന്‍റെ മ​ക​ളാ​ണ് ഈ ​പ​തി​നാ​ലു​കാ​രി. പു​തി​യ എം​പി​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് ജെ​യ്മോ​ൾ ഇ​പ്പോ​ൾ. ആ​ല​ത്തൂ​ർ എം ​പി ര​മ്യ ഹ​രി​ദാ​സി​ന്‍റെ ചി​ത്ര​മാ​ണ് ആ​ദ്യം വ​ര​ച്ച​ത്. ജെ​യ്മോ​ൾ ത​ന്നെ എം​പി ര​മ്യ​ഹ​രി​ദാ​സി​ന് സ​മ്മാ​നി​ച്ചു. ചി​ത്ര​ത്തി​ലെ​ങ്കി​ലും താ​ൻ കു​റ​ച്ച് ത​ടി​ച്ചി​രി​ക്ക

​ട്ടെ എ​ന്ന ക​മന്‍റോ​ടെ ജെ​യ്മോ​ളു​ടെ വ​ര​യെ ര​മ്യ അ​ഭി​ന​ന്ദി​ച്ചു.
പാ​ല​ക്കാ​ട് എം​പി. വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍റെ പ​ട​വും സ​മ​ർ​പ്പ​ണ​ത്തി​ന് റെ​ഡി​യാ​യി​ട്ടു​ണ്ട്. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ പ​ട​വും നേ​രി​ട്ട് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ജെ​യ്മോ​ളു​ടെ സ​ന്തോ​ഷം ചെ​റു​ത​ല്ല.
നെന്മാ​റ​യി​ൽ അ​വൈ​റ്റീ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി മോ​ഹ​ൻ​ലാ​ൽ വ​ന്ന​പ്പോ​ൾ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​മ്മ​യു​ടെ കൂ​ട്ടു​കാ​രി​യു​മാ​യ ഗീ​ത​മ്മ ടീ​ച്ച​റു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന് നേ​രി​ട്ട് പ​ടം സ​മ​ർ​പ്പി​ച്ചത്. ന​ട​നും മം​ഗ​ലം​ഡാം സ്വ​ദേ​ശി​യു​മാ​യ വി​പി​ൻ മം​ഗ​ല​ശ്ശേ​രി, വീ​ട്ടു സു​ഹൃ​ത്താ​യ സി​നി​മ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ശ്വി​ൻ റാം ​എ​ന്നി​വ​രു​ടെ പ​ട​ങ്ങ​ളും ശേ​ഖ​ര​ത്തി​ലു​ണ്ട്. പെ​ൻ​സി​ൽ കൊ​ണ്ട് മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ന്നാ​ണ് ഓ​രോ ചി​ത്ര​വും ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മ​ട്ടി​ൽ രൂ​പ​പ്പെ​ടു​ത്തു​ക. ചി​ല പ​ട​ങ്ങ​ളു​ടെ പൂ​ർ​ണ​ത​യ്ക്ക് മൂ​ന്നും നാ​ലും മ​ണി​ക്കൂ​ർ ചെ​ല​വ​ഴി​ക്കാ​റു​ണ്ടെ​ന്നാ​ണ് പ​ഠ​ന ത്തി​ലും മു​ന്നി​ലു​ള്ള ഈ ​മി​ടു​ക്കി പ​റ​യു​ന്ന​ത്.

എ​ത്ര മ​ണി​ക്കൂ​ർ വേ​ണ​മെ​ങ്കി​ലും ചി​ത്രം വ​രയ്​ക്ക് ഇ​രി​ക്കു​മെ​ന്നാ​ണ് അ​മ്മ, ക​ട​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ .പി ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക കൂ​ടി​യാ​യ ലി​സി ടീ​ച്ച​ർ പ​റ​യു​ന്ന​ത്.

വ​ര​ച്ച ചി​ത്രം ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പേ​പ്പ​ർ കീ​റി ക​ള​ഞ്ഞ് വീ​ണ്ടും വ​ര​യ്ക്കും. ചി​ത്ര​ക​ലാ നി​പു​ണ​നാ​യ ചി​റ്റി​ല​ഞ്ചേ​രി​യി​ലെ പോ​ൾ മാ​ഷി​ന്‍റെ ശി​ഷ്യ​യാ​യി ജെ​യ്മോ​ൾ കു​റ​ച്ചു​കാ​ലം ചി​ത്ര​ക​ല അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദ്ദേ​ശി അ​രു​ണി​ൽ നി​ന്നാ​ണ് രൂ​പ​ങ്ങ​ൾ ഒ​റി​ജി​ന​ലാ​യി വ​രു​ന്ന​തി​നു​ള്ള പു​തി​യ ട്രി​ക്കു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ജെ​യ്മോ​ൾ പ​റ​ഞ്ഞു. മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ത്ത് അ​ത് നോ​ക്കി​യാ​ണ് വ​ര​ക്കു​ക.

ന​ല്ലൊ​രു പ്രാ​സം​ഗി​ക​യും പാ​ട്ടു​ക്കാ​രി​യു​മാ​യ ജെ​യ്മോ​ൾ​ക്ക് കു​ഞ്ഞു​നാ​ൾ മു​ത​ലെ ചി​ത്രം​വ​ര​യോ​ടാ​യി​രു​ന്നു ക​ന്പം. വീ​ട്ടു ചു​മ​രു​മു​ഴു​വ​ൻ റോ​ഡും പു​ഴ​യും പ​ക്ഷി​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു.
വ​ലു​താ​യ​പ്പോ​ഴാ​ണ് കാ​ൻ​വാ​സ് ചു​മ​രി​ൽ നി​ന്നും പേ​പ്പ​റി​ലേ​ക്ക് മാ​റി​യ​ത്. ജെ​യ്മോ​ളു​ടെ ക​ലാ​വി​രു​തി​ൽ ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി ബ​ഹു​മ​തി​ക​ളും അ​നു​മോ​ദ​ന​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.