മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ജ​ണ്ട നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Saturday, June 22, 2019 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ജ​ണ്ട നി​ർ​മ്മാ​ണം വ​നം​വ​കു​പ്പ് പു​ന​രാ​രം​ഭി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന് കീ​ഴി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യ്യേ​റി​യെ​ന്നു പ​റ​യു​ന്ന ഭൂ​മി​യാ​ണ് അ​തി​ർ​ത്തി നി​ർ​ണ്ണ​യി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ണ്ട​നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ഭൂ​മി കൈ​യ്യേ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 1977 ജ​നു​വ​രി മു​ത​ൽ 620 ഹെ​ക്ട​ർ വ​ന​ഭൂ​മി ക​യ്യേ​റി​യ​താ​യി വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് 400 കി​ലോ​മീ​റ്റ​ർ ജ​ണ്ട സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ത്തി​വെ​ച്ച ജ​ണ്ട നി​ർ​മ്മാ​ണ​മാ​ണ് ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​സ്റ്റ് മി​നി സ​ർ​വ്വെ വി​ഭാ​ഗം സ​ർ​വ്വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഗ​ളി, കു​റു​ക്കം​കു​ണ്ട്, പൂ​ഞ്ചോ​ല, പാ​ല​ക്ക​യം, മെ​ഴു​കും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​യ്യേ​റ്റ​മു​ള്ള​താ​യാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. കു​റു​ക്കം​കു​ണ്ട്, പൂ​ഞ്ചോ​ല ഭാ​ഗ​ങ്ങ​ളി​ൽ 40 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 2018 ഒ​ക്ടോ​ബ​റി​ൽ ഡി.​എ​ഫ്.​ഒ മു​ൻ​ക​യ്യെ​ടു​ത്താ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത.്