ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​ യു​വാ​ക്ക​ൾ മ​രി​ച്ചു; ഒരാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, June 17, 2019 10:58 PM IST
പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഞാ​യ​ർ രാ​ത്രി 12.30ന് ​പേ​ഴു​ങ്ക​ര ബൈ​പാ​സി​ലാ​ണ് അ​പ​ക​ടം.

പാ​ല​ക്കാ​ട് ക​റു​കോ​ടി മാ​ധ​വ സ​ന്പൂ​ർ​ണം ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ പ്ര​വീ​ണ്‍ (26), വ​ട​ക്ക​ന്ത​റ മേ​ലാ​മു​റി സ്വ​ദേ​ശി ശ്രീ​നി​വാ​സ​ൻ (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശി​വാ​ന​ന്ദ​നാ (24)ണ് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​ല​വ​ക്കോ​ടു ഭാ​ഗ​ത്തു​നി​ന്നും പേ​ഴു​ങ്ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു മൂ​ന്നു​പേ​രും. ഇ​തി​നി​ടെ പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡി​ൽ നി​ന്നും തെ​ന്നി​നീ​ങ്ങി ക​ലു​ങ്കി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

രാ​ത്രി​യാ​യ​തി​നാ​ൽ അ​പ​ക​ട​വി​വ​രം പെ​ട്ടെ​ന്നാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. ഒ​രു​മ​ണി​ക്കൂ​റോ​ളം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​വി​ടെ കി​ട​ന്നു. ബൈ​ക്കി​ന്‍റെ ഇ​ൻ​ഡി​ക്കേ​റ്റ​ർ ക​ത്തു​ന്ന​ത് ക​ണ്ട ചി​ല വ​ഴി​യാ​ത്ര​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​പ​ക​ട​വി​വ​രം അ​റി​യു​ന്ന​ത്. പ്ര​വീ​ണും ശ്രീ​നി​വാ​സ​നും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. തെ​ര​ച്ച​ലി​ൽ ആ​ദ്യം ര​ണ്ടു​പേ​രെ മാ​ത്ര​മേ ക​ണ്ടെ​ത്തി​യി​രു​ന്നു​ള്ളു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റൊ​രാ​ളെ​കൂ​ടി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ദി​ര​യാ​ണ് മ​രി​ച്ച പ്ര​വീ​ണി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ദ​ർ​ശ​ന, സ​ച്ചി​ദാ​ന​ന്ദ​ൻ.