വിദ്യാര്‍ഥികൾക്കു ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു
1577387
Sunday, July 20, 2025 7:25 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ജിഎംയുപി സ്കൂളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽപ്പെട്ട വിദ്യാർഥികൾക്ക് ഭക്ഷ്യധാന കിറ്റുകൾ നൽകി.
സാധരണക്കാരായ രക്ഷിതാക്കളുടെ പ്രയാസം മനസിലാക്കി അവരെ ചേർത്തുപിടിക്കുക എന്ന ഉദ്യേശത്തോടെയാണ് സോണുകളിലുള്ള മുഴുവൻ കുട്ടികളുടെ വീടുകളിലേക്കും പലചരക്കും പച്ചക്കറിയും അടങ്ങുന്ന ഭക്ഷ്യധാന്യകിറ്റ് നൽകിയത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷമീർ നമ്പിയത്ത് അധ്യക്ഷനായി.
പ്രധാനധ്യാപകൻ നാരായണൻ, എഇഒ അബൂബക്കർ, എസ്എംസി ചെയർമാൻ മുജീബ് പെരിമ്പിടി, ഖാലിദ്, സക്കീർ മുല്ലക്കൽ, സമദ് പൂവ്വക്കോടൻ, അഷറഫ്, എം.കെ. അസീസ്, സ്റ്റാഫ് സെക്രട്ടറി മനോജ്, ചന്ദ്രൻ,സക്കീർ എന്നിവർ സംബന്ധിച്ചു.