നെന്മാറ ഗവ. ഐടിഐ കെട്ടിട ഉദ്ഘാടനം നാളെ
1577385
Sunday, July 20, 2025 7:25 AM IST
നെന്മാറ: ഗവ. ഐടിഐ യുടെ പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനം നാളെ. പോത്തുണ്ടിയിൽ ഐടിഐക്ക് വേണ്ടി അനുവദിച്ച ഒന്നരഏക്കർ സ്ഥലത്ത് 3.30 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴിൽമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.
കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായിരിക്കും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, ഐടിഐ ഉദ്യോഗസ്ഥർ ട്രെയിനികൾ എന്നിവർ പങ്കെടുക്കും. പോത്തുണ്ടിയിലെ പുതിയ കാമ്പസിൽ നാളെ രാവിലെ 11 നാണ് ഉദ്ഘാടനം. ഐടിഐ ആരംഭിച്ചിട്ട് 16വർഷത്തിനുശേഷമാണ് സ്വന്തംകെട്ടിടം യാഥാർഥ്യമാകുന്നത്.