അട്ടപ്പാടിയിലെ സ്കൂളുകളിൽ പാമ്പുകളുടെ സാന്നിധ്യം നിരീക്ഷിച്ച് വനംവകുപ്പ്
1577382
Sunday, July 20, 2025 7:25 AM IST
അഗളി: സ്കൂൾ വളപ്പിലെ പാമ്പുകളുടെ സാന്നിധ്യം വനംവകുപ്പ് നിരീക്ഷണം നടത്തി.
പാലക്കാട് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ അഗളി റേഞ്ചാണ് അട്ടപ്പാടിയിൽ വിവിധ സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം നടത്തിയത്.
മുള്ളി ഗവ. എൽപി സ്കൂൾ, കൂക്കംപാളയം ഗവ. എൽപി സ്കൂൾ, പുതൂർ ഹയർസെക്കൻഡറി സ്കൂൾ പരിസരങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പാമ്പുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു.
പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലെ അധികാരികൾ വനംവകുപ്പിൽ വിവരം നൽകിയാൽ വനപാലകർ സ്ഥലത്തെത്തി അവയെ പിടിച്ചുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരിശോധന നടത്തിയ സ്കൂൾ പരിസരങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കുവാനും ചുറ്റുമതിലിലെ ദ്വാരങ്ങൾ അടയ്ക്കുന്നതിനും സ്കൂൾ അധികൃതർക്കു നിർദേശം നൽകി.
എസ്എഫ്ഒ പെരുമാൾ, സർപ്പ വോളന്റിയേഴ്സ്മാരായ സുഭാഷ്, കെ. സുരേഷ്, വി. അനൂപ് ഡ്രൈവർ മണി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.