ഒറ്റപ്പാലം നഗരസഭാ സെക്രട്ടറിയും പോലീസും മാസത്തിലൊരിക്കൽ ബസ് സ്റ്റാൻഡ് സന്ദർശിക്കും
1577381
Sunday, July 20, 2025 7:25 AM IST
ഒറ്റപ്പാലം: ഇനിമുതൽ മാസത്തിലൊരിക്കൽ നഗരസഭാ അധികൃതരും ഒറ്റപ്പാലം പോലീസും ബസ് സ്റ്റാൻഡ് സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തും.
പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും ബസ് സ്റ്റാൻഡ് നഗരസഭാസെക്രട്ടറിയുമടങ്ങുന്ന സംഘം ബസ് സ്റ്റാൻഡ് സന്ദർശിക്കണമെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശകമ്മീഷൻ ഉത്തരവിട്ടിരുന്നു.
നഗരസഭാ ബസ് സ്റ്റാൻഡിൽ അപകടം സംഭവിക്കാതിരിക്കാൻ നഗരസഭാ സെക്രട്ടറിയടക്കമുള്ളവർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ ഉത്തരവ്.
ബസ് സ്റ്റാൻഡ് സന്ദർശിച്ച് നഗരസഭ നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണു സന്ദർശന ലക്ഷ്യം. കഴിഞ്ഞ വർഷം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ അശ്രദ്ധമായെത്തിയ ബസിടിച്ച് ഇതരസംസ്ഥാനത്തൊഴിലാളി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.