പീച്ചി കാട്ടിൽ വിത്തൂട്ട് പദ്ധതിയുമായി കല്ലിങ്കൽപ്പാടം സ്കൂളിലെ വിദ്യാർഥികൾ
1577379
Sunday, July 20, 2025 7:25 AM IST
വടക്കഞ്ചേരി: പീച്ചി വാഴാനി വന്യജീവിസങ്കേതം വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ കല്ലിങ്കൽപാടം ഗവ. ഹൈസ്കൂളിലെ എസ്പിസി, ജെആർസി യൂണിറ്റിലെ കുട്ടികൾ വിത്തൂട്ട് നടത്തി. കാടിനെ അറിയുക, വന്യജീവിസംഘർഷം ലഘുകരണത്തിനായി മിഷൻ ഫുഡ് ഫോഡർ വാട്ടർ എന്നതായിരുന്നു ലക്ഷ്യം.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് മെംബർ ഷീല അലക്സ് കാട്ടിലേക്ക് വിത്തെറിയൽ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രാജേഷ്, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ ജയദേവൻ, സിപിഒ ഷൈനി പ്രസംഗിച്ചു.