ശ്രീലക്ഷ്മിയെ വീട്ടിലെത്തി അനുമോദിച്ച് എംഎൽഎ
1577377
Sunday, July 20, 2025 7:25 AM IST
ഒറ്റപ്പാലം: സിഎ ഫൈനൽ പരീക്ഷ വിജയിച്ച പി.വി. ശ്രീലക്ഷ്മിയെ ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ വീട്ടിലെത്തി അനുമോദിച്ചു. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റിയംഗം എം.ഐ.എ. റസാഖ്, എ.പി.അഷറഫ്, പി.കെ. ഗംഗാധരൻ, കലാലയ ലൈൻ നിവാസികൾ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
സിപിഎം പാലാട്ട് റോഡ് ബ്രാഞ്ചിന്റെ ഉപഹാരം എംഎൽഎ വിജയിക്കു സമ്മാനിച്ചു. ഒറ്റപ്പാലം കേരള കലാലയത്തിലെ എം.കെ. ശശിധരന്റെയും, കലാമണ്ഡലം സുധ ശശിധരന്റെയും മകളും, കലാമണ്ഡലം റാണി ബാലകൃഷ്ണൻ നായരുടെ പൗത്രിയുമാണ് പി.വി. ശ്രീലക്ഷ്മി.