പുതൂർ സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം
1577376
Sunday, July 20, 2025 7:25 AM IST
അഗളി: പുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലബുകളുടെ ഉദ്ഘാടനം സ്വതന്ത്ര ഗവേഷകൻ ഡോ.എ.ഡി. മണികണ്ഠൻ നടത്തി. പുതൂർ സ്കൂളിലെ ശാസ്ത്ര ക്ലബ്, നേച്ചർ ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് നടത്തിയത്.
ഹെഡ്മാസ്റ്റർ പ്രദീപ്, പിടിഎ പ്രസിഡന്റ് സുരേന്ദ്രൻ, അധ്യാപകരായ മാണിക്യൻ, വിനോദ്, ജോൺസൻ, സോണിജൻ, സുബിൻ, കല്പന, അജിത, സജിൻ, രമേഷ് എന്നിവർ പ്രസംഗിച്ചു.