തൃ​ശൂ​ർ: മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്ന് സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​ളാ​യി​രു​ന്നു ആ​ർ.​ഐ. ഷം​സു​ദീ​നെ​ന്നു മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ. അ​ങ്ക​ണം ഷം​സു​ദീ​ൻ സ്മൃ​തി​യു​ടെ എ​ട്ടാ​മ​ത് സ്മൃ​തി​പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ. ​പി.​വി കൃ​ഷ്ണ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി. സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സാം ​അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വി​യും ബാ​ല​സാ​ഹി​ത്യ​കാ​ര​നു​മാ​യ പി.​കെ. ഗോ​പി വി​ശി​ഷ്ട​സാ​ഹി​തീ​സേ​വാ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഡോ. ​കെ. ശ്രീ​കു​മാ​ർ, ര​ഘു​നാ​ഥ​ൻ പ​റ​ളി, അ​രു​ണ്‍ എ​ഴു​ത്ത​ച്ഛ​ൻ, തെ​ന്നൂ​ർ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ്മൃ​തി​പു​ര​സ്കാ​ര​ങ്ങ​ളും ഏറ്റുവാങ്ങി.
ജ​യ​പ്ര​കാ​ശ് എ​റ​വ്, പി.​കെ. ശ്രീ​വ​ത്സ​ൻ, ഡോ. ​നി​ർ​മ​ല നാ​യ​ർ, പു​ഷ്പ​ൻ ആ​ശാ​രി​ക്കു​ന്ന്, സ​ലിം കു​ള​ത്തി​പ്പ​ടി, എ.​പി. നാ​രാ​യ​ണ​ൻ​കു​ട്ടി, എം. ​മാ​ധ​വ​ൻ കു​ട്ടി​മേ​നോ​ൻ, സു​രേ​ഷ്കു​മാ​ർ പാ​ർ​ളി​ക്കാ​ട്, ആ​ർ​ട്ടി​സ്റ്റ് സോ​മ​ൻ അ​ഥീ​ന എ​ന്നി​വ​ർ തൂ​ലി​കാ​ശ്രീ പു​ര​സ്കാ​ര​വും ഏ​റ്റു​വാ​ങ്ങി.
എ​ൻ. ശ്രീ​കു​മാ​ർ, തൃ​ശി​വ​പു​രം മോ​ഹ​ന​ച​ന്ദ്ര​ൻ, എം.​വി. വി​നീ​ത, അ​നി​ൽ സാ​മ്രാ​ട്ട്, പി. ​അ​പ്പു​ക്കു​ട്ട​ൻ, പി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​സം​ഗി​ച്ചു.