വ്യാജരേഖ കേസില്‍ പ്രതി പിടിയില്‍
1577372
Sunday, July 20, 2025 7:25 AM IST
ആലത്തൂർ: വ്യാജരേഖാ കേസില്‍ 15 വര്‍ഷത്തിന് ശേഷം പ്രതിപിടിയില്‍. ചിറ്റൂര്‍ പെരുമാട്ടി അയ്യന്‍വീട്ടുചള്ള സ്വദേശി സുരേഷ് (42) ആണ് പിടിയിലായത്. സര്‍ക്കാര്‍ സീലുകളും ഡെലിവറി നോട്ടും ബില്ലും വ്യാജമായി നിര്‍മിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ആലത്തൂര്‍ ഇരട്ടക്കുളത്ത് 2010ലായിരുന്നു സംഭവം. ആലത്തൂർ എസ്.ഐ വിവേക് നാരായണൻ നിയോഗിച്ച സീനിയര്‍ സിപിഒ സെന്തില്‍ കുമാര്‍,മിഥുന് എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതി സുരേഷിന് കോടതി ജാമ്യം അനുവദിച്ചു.