ഈറോഡ് കാർമൽ മെട്രിക് ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു
1486952
Saturday, December 14, 2024 5:04 AM IST
പൊള്ളാച്ചി: ഈറോഡ് കാർമൽ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. സാമൂഹ്യക്ഷേമ പദ്ധതികൾക്കായി പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർഥിക്കൂട്ടായ്മയായ സി- ഹാൻഡ്സിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.
കോയന്പത്തൂർ സിഎംഐ പ്രേഷിത പ്രോവിൻസിന്റെ വികാർ പ്രൊവിൻഷ്യാളും കോയന്പത്തൂർ ദിവ്യോദയ മതസൗഹാർദകേന്ദ്രം ഡയറക്ടറുമായ ഫാ. വിൽസണ് ചക്യാത്ത് മുഖ്യാതിഥിയായിരുന്നു.
പരിസരത്തെ ഇരുനൂറ്റിയന്പതോളം നിർധന കുടുംബങ്ങൾക്കു ക്രിസ്മസ്- പുതുവത്സര കിറ്റുകൾ വിതരണം ചെയ്തു. ഇദയം ചെന്നിമലൈ, ഒറ്റപ്പാലം സുഹൃദ്ഭവൻ സാമൂഹ്യസേവന കേന്ദ്രങ്ങളിലെ വൈദികരും അന്തേവാസികളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. സ്കൂൾ മാനേജർ ഫാ. തോമസ് ചീരൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ആൻസൻ പാണേങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ ഫാ. പ്രഭാത് പ്രസംഗിച്ചു.