തകർച്ചാഭീഷണി: നല്ലേപ്പിള്ളി എരിശേരിപ്പാലം നവീകരിക്കാൻ നടപടിയില്ല
1486951
Saturday, December 14, 2024 5:04 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി എരിശ്ശേരിയിൽ ജീർണാവസ്ഥയിലായ പാലം നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ.
എരിശ്ശേരിയിൽ ബ്രാഞ്ച് ഇറിഗേഷൻ കനാലിനുകുറുകെ നാലുപതിറ്റാണ്ട് മുമ്പ് നിർമിച്ച പാലമാണ് ജീർണാവസ്ഥയിലെത്തിയത്. പാലത്തിന്റെ സ്ലാബിലെ വലിയ കമ്പികൾ അടർന്നു തൂങ്ങിയ നിലയിലാണ്.
പൊള്ളാച്ചി ഭാഗത്തേക്കുള്ള യാത്രികർ ആശ്രയിക്കുന്ന റോഡിലെ പാലമാണിത്. എളുപ്പമാർഗമായതിനാൽ നൂറുകണക്കിനു ചരക്കുവാഹനങ്ങളടക്കം പ്രതിദിനം ഇതുവഴി കടന്നുപോകുന്നുണ്ട്. തകർച്ചാഭീഷണിയിലാണെങ്കിലും നല്ലേപ്പിള്ളിയിൽ ഗതാഗതതടസമുണ്ടായാൽ പകരം റോഡായും എരിശ്ശേരി റോഡിനെ പ്രയോജനപ്പെടുത്താറുണ്ട്.
നാല്പതു വർഷംമുന്പ് തേന്പാറമട മെയിൻകനാലിനു കീഴിൽ നല്ലേപ്പിള്ളി ബ്രാഞ്ച് കനാൽ നിർമാണ സമയത്താണ് പാലം പണിതത്.
വൻ ദുരന്തങ്ങളുണ്ടാകും മുന്‍പെങ്കിലും പാലം നവീകരിക്കണമെന്നാണ് പരിസരവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.