കരിന്പുഴയിൽ വിതരണംചെയ്ത അങ്കണവാടി ഗോതമ്പിൽ കല്ലുകടി
1486950
Saturday, December 14, 2024 5:04 AM IST
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽനിന്നും വിതരണംചെയ്യുന്ന ഗോതമ്പിൽ കല്ലും, ഗോതമ്പുതണ്ടുമുള്ളതായി പരാതി.
ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും വിതരണംചെയ്യാൻ കേന്ദ്രസർക്കാർ എത്തിച്ച ഗോതമ്പിലാണ് മാലിന്യമുള്ളത്. സപ്ലൈകോ വഴിയാണ് ഗോതമ്പ് വിതരണത്തിനെത്തുന്നത്. വിതരണത്തിനെത്തിച്ച ഗോതമ്പിലെ മാലിന്യം സംബന്ധിച്ച പരാതി ഉന്നതാധികാരികളുടെ ശ്രദ്ധയിൽപെടുത്തിയതായി ഐസിഡിഎസ് സൂപ്പർ വൈസർ ശാലിനി പറഞ്ഞു.
ഉപയോഗശൂന്യമായ ഗോതമ്പ് തിരിച്ചെടുത്തു ഗുണമേന്മയുള്ള ഗോതമ്പ് വിതരണം ചെയ്യണമെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ ആവശ്യപ്പെട്ടു.