രണ്ടാംവിളയിറക്കിയ നെൽപ്പാടങ്ങളിലും നാശംവിതച്ച് കാട്ടുപന്നികൾ
1486949
Saturday, December 14, 2024 5:04 AM IST
നെന്മാറ: രണ്ടാംവിളയിറക്കിയ നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി നാശം വിതയ്ക്കുന്നു. നെന്മാറ മേഖലയിലെ പാടശേഖരങ്ങളിൽ വെള്ളം കുറഞ്ഞതോടെയാണ് കാട്ടുപന്നികൾ നടീൽകഴിഞ്ഞ നെൽപ്പാടങ്ങൾ കുത്തിമറിച്ചു തുടങ്ങിയത്.
മണ്ണിര, ഞണ്ട് പോലുള്ള ചെറുജീവികളെ ഭക്ഷിക്കാനായാണ് കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുന്നത്. നെൽപ്പാടങ്ങളിൽ ചെറുതായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കിടന്നു മറിഞ്ഞും വ്യാപകമായി കൃഷിനാശം വരുത്തയിട്ടുണ്ട്.
കൂട്ടത്തോടെയെത്തുന്ന പന്നിക്കൂട്ടം വലിപ്പംകുറഞ്ഞ നെൽചെടികൾക്കിടയിലൂടെ നടന്ന് നെൽചെടികൾ ചേറിൽ താഴ്ന്നുപോകുന്നതും കർഷകർക്കു വിനയായിട്ടുണ്ട്.
ഇവിടെ ഞാറു നടാനാകില്ലെന്നു മാത്രമല്ല, നടാൻ ഞാറു കിട്ടാനുമില്ലെന്നു കർഷകർ പറയുന്നു.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതിയുണ്ടെങ്കിലും പഞ്ചായത്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതും ഷൂട്ടർമാർക്ക് വേതനം നൽകാത്തതും നെന്മാറ മേഖലയിലെ നെൽകർഷകർക്കു ദുരിതമായി മാറിയിട്ടുണ്ട്.