ചി​റ്റൂ​ർ: വ​യ​ലി​ൽ ച​ളി​യി​ൽ അ​ക​പ്പെ​ട്ട ട്രാ​ക്ട​ർ പു​റ​ത്തെ​ടു​ക്കാ​ൻ എ​ത്തി​ച്ച മ​റ്റൊ​രു ട്രാ​ക്ട​ർ മ​റി​ഞ്ഞ് അ​ടി​ഭാ​ഗ​ത്ത് കു​ടു​ങ്ങി ഡ്രൈ​വ​ർ മ​രി​ച്ചു. വ​ണ്ണാ​മ​ട ഭ​ഗ​വ​തി പ​രേ​ത​നാ​യ വീ​ര​ൻ മ​ക​ൻ ര​മേ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം.

ക​രി​ഞ്ഞാ​ലി​പ്പ​ള്ളം പു​ഴ​യോ​ര​ത്തി​ൽ പാ​ടം ഉ​ഴു​തു​ന്ന​തി​നി​ടെ ട്രാ​ക്ട​ർ ച​ളി​യി​ൽ​കു​ട​ങ്ങി​യ​ത്.കു​ട​ങ്ങി​യ ട്രാ​ക്ട​റി​നെ മ​റ്റൊ​രു ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ട്രാ​ക്റി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു ര​മേ​ഷ്. ട്രാ​ക്ട​റി​ന് അ​ടി​യി​ൽ അ​ക​പ്പെ​ട്ട ര​മേ​ഷി​നെ ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം ജി​ല്ലാ​ ആശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: ക​ന​ക. ഭാ​ര്യ: കൃ​ഷ്ണ​വേ​ണി. മ​ക്ക​ൾ: ന​ദി​യ, ന​വ​ന്യ, ന​ന്ദി​ത.