കൊ​ഴി​ഞ്ഞാ​മ്പാ​റ: വീ​ടി​നു​സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. വ​ട​ക​ര​പ്പ​തി കോ​ഴി​പ്പാ​റ തോ​മ്മ​യാ​ർ​ക​ളം വ​ണ്ടാ​ളി​ക്കാ​ര​ൻ വീ​ട്ടി​ൽ മ​ദ​ല​മു​ത്തു​വി​ന്‍റെ മ​ക​ൻ മാ​ർ​ട്ടി​ൻ അ​ന്തോ​ണി സാ​മി (43)യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 11നു ​രാ​വി​ലെ എ​ട്ട​ര​യോ​ടെ കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ൻ അ​ടു​ത്ത​ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ഹൃ​ത്താ​യ വ​ട​ക​ര​പ്പ​തി കോ​ഴി​പ്പാ​റ ക​ണ​ക്ക​ൻ വീ​ട്ടി​ൽ എ. ​സി​ലു​വൈ മു​ത്തു എ​ന്ന സ്വാ​മി​ക്ക​ണ്ണ്(52) കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​മാ​യി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. പ​ത്തി​ന് വൈ​കീ​ട്ട് മാ​ർ​ട്ടി​ൻ അ​ന്തോ​ണി സാ​മി​യും സ്വാ​മി​ക്ക​ണ്ണും കു​ള​ത്തി​നു സ​മീ​പ​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കു​ള​ത്തി​ലേ​ക്കു ത​ള്ളി​യി​ട്ട​പ്പോ​ൾ കു​ള​ത്തി​ലെ ക​ല്ലി​ൽ നെ​ഞ്ചി​ടി​ച്ച് വീ​ണ​താ​ണ് അ​ന്തോ​ണി​സാ​മി​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫോ​റ​ൻ​സി​ക് സ​യ​ന്‍റി​ഫി​ക് ഓ​ഫി​സ​ർ പി.​പി.​ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും, ഫിം​ഗ​ർ പ്രി​ൻ​റ് ഓ​ഫീ​സ​ർ ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി. ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു ചി​റ്റൂ​ർ സ​ബ് ജ​യി​ലി​ലേ​ക്കു മാ​റ്റി.