ഒരുക്കം പൂർണം, വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ
1481310
Saturday, November 23, 2024 4:58 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഗവ. വിക്ടോറിയ കോളജില്‍ ഇന്നുരാവിലെ എട്ടിനു തുടങ്ങും. ഒരുക്കങ്ങൾ പൂർണമെന്നു അധികൃതർ അറിയിച്ചു.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണു വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. വോട്ടെണ്ണലിനായി ഒരു ഹാളാണു സജ്ജീകരിച്ചിട്ടുള്ളത്.
വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്ബാലറ്റുകള്എണ്ണുന്നതിനായി അഞ്ച് ടേബിളുകളും സര്‍വീസ് വോട്ടുകളുടെ കവറില്‍ രേഖപ്പെടുത്തിയ ക്യുആര്‍കോഡ് റീഡ് ചെയ്യുന്നതിനു രണ്ട് ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്ട്രോംഗ്റൂമുകള്‍ തുറക്കും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ്റൂം തുറക്കുക.
ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക. ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്ബാലറ്റുകളും (സര്‍വീസ് വോട്ട്) പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അടുത്ത അരമണിക്കൂറിനുള്ളില്വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്എണ്ണിത്തുടങ്ങും.
വോട്ടെണ്ണല്തുടങ്ങുന്നതിന് ഒരുമണിക്കൂര്മുമ്പുവരെ ലഭിച്ച ഇടിപിബിഎംഎസുകള്വോട്ടെണ്ണലിന് പരിഗണിക്കും. ലഭിച്ച തപാല്വോട്ടുകളില്നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്വോട്ടുകള്തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക.
എല്ലാ റൗണ്ടിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്പൂര്ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന് നടത്തുകയുള്ളൂ. റാന്‍ഡമായി തെരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്എണ്ണിത്തീരാന് ഒരുമണിക്കൂറെങ്കിലും എടുക്കും.ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.
വോട്ടെണ്ണല്‍ കേന്ദ്രം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡോ.എസ് ചിത്ര, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, വരണാധികാരി എസ്. ശ്രീജിത്ത് എന്നിവര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു് കമ്മീഷന്റെ അഥോറിറ്റി ലെറ്റര്‍ ലഭിച്ച മാധ്യമപ്രവര്ത്തകര്എന്നിവര്ക്കുമാത്രമാണ് വോട്ടെണ്ണല്‍കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.