ഗവ. വിക്ടോറിയ കോളജ് പരിസരത്ത് രാവിലെമുതൽ ഗതാഗതനിയന്ത്രണം
1481309
Saturday, November 23, 2024 4:58 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്നുരാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിക്ടോറിയാ കോളജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.
കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, റെയില്‍വേ കോളനി, മലമ്പുഴ ഭാഗത്തുനിന്നും വരുന്ന എല്ലാ യാത്രാബസുകളും ശേഖരിപുരം- കല്‍മണ്ഡപം ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാന്റില്പ്രവേശിച്ച് തിരിച്ച് അതുവഴിതന്നെ യാത്ര തുടരണം.
വിക്ടോറിയ കോളജിനു മുന്നിലൂടെ പോകുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍നിന്നുള്ള നിന്നുള്ള ബസുകള്‍ താരേക്കാടുനിന്നും വലതുതിരിഞ്ഞ് കൊപ്പം വഴിയോ, ബിഒസി റോഡ്, ചുണ്ണാമ്പുത്തറ റെയില്‍വെ മേല്‍പാലം വഴി കാവില്‍പ്പാട് വഴിയോ, ഒലവക്കോട് ഭാഗത്തക്കു പോകണം.
കോഴിക്കോട് ഭാഗത്തേക്കുപോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ബിഒസി റോഡ്, ചുണ്ണാമ്പുത്തറ റെയില്‍വെ മേല്‍പാലംവഴി കാവില്‍പാട്, ഒലവക്കോട് ഭാഗത്തേക്കു പോകേണ്ടതാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ അല്ലാത്ത ഒരു വാഹനത്തെയും വോട്ടെണ്ണല്‍ കേന്ദ്രമായ വിക്ടോറിയ കോളേജ് ഭാഗത്തേക്കു കടത്തിവിടുന്നതല്ലെന്നും പോലീസ് അറിയിച്ചു.
വോട്ടെണ്ണല്‍ ഫലമറിയാന്‍ ഏകീകൃത സംവിധാനം
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലംഅറിയാന്ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലംഅറിയാനാവും.
https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍കഴിയുമ്പോഴും വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റില്‍ അതതുസമയം ലഭിക്കുക.
വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.