സൗജന്യ കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും
1481308
Saturday, November 23, 2024 4:58 AM IST
കോയന്പത്തൂർ: കാരമട ഗുഡ്ഷെപ്പേർഡ് ഹെൽത്ത് എഡ്യുക്കേഷൻ സെന്ററിന്റേയും കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിന്റേയും ആഭിമുഖ്യത്തിൽ ഗുഡ്ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൊബൈൽ ക്ലിനിക് ബസ് പ്രയോജനപ്പെടുത്തി. 40 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും സൗജന്യ കാൻസർ നിർണയം, പ്രമേഹ, പ്രഷർ രോഗപരിശോധന, കാൻസർ ബോധവത്കരണ ക്ലാസുകൾ, വിദഗ്ദ ഡോക്ടർമാരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരങ്ങൾ, കൗൺസിലിംഗ് സൗകര്യം എന്നിവ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. 110 പേർ സെമിനാറിൽ പങ്കെടുത്തു.
കൂടാതെ മെഡിക്കൽ ക്യാമ്പിൽ 47 സ്ത്രീകൾക്ക് സൗജന്യ കാൻസർ സ്ക്രീനിംഗ് നടത്തി. ഗംഗ ഹോസ്പിറ്റലിലെ ഡയബറ്റിക് ഫൂട്ട് സർജൻ ഡോ. കുമനൻ, നെഫ്രോളജി ഡിപ്പാർട്ട്മെന്റ് ഡോ. വിജയ് ആനന്ദ് സിദ്ധാർഥ് എന്നിവരാണ് പരിശോധന നടത്തിയത്. ഗുഡ്ഷെപ്പേർഡ് ഇടവക വികാരി ഫാ. ജോർജ് ആലപ്പാട്ട്, ഗുഡ്ഷെപ്പേർഡ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ റൊസീന, ഗുഡ്ഷെപ്പേർഡ് ഹെൽത്ത് എജ്യുക്കേഷൻ സെന്റർ സെക്രട്ടറി സിസ്റ്റർ ദീപ്തി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.