കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ഒ​മ്പ​താ​മ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് അ​ൽ​വേ​ർ​ണി​യ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​സാ​ജു ച​ക്കാ​ല​യ്ക്ക​ൽ കാ​ർ​മി​ക​നാ​യി. ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ, ഫാ. ​സാ​ജ​ൻ ചീ​ര​മ്പ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ പോ​ൾ ആ​ല​പ്പാ​ട്ട് ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി തി​രി​തെ​ളി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ച​നം ജീ​വ​സു​റ്റ​താ​ണെ​ന്നും മ​നു​ഷ്യ​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​നേ​ക​രു​ടെ ജീ​വി​ത​ത്തെ മാ​ന​സാ​ന്ത​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ബി​ഷ​പ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡി​ബി​ൻ ആ​ലു​വ ശേ​രി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ആ​രാ​ധ​ന​യോ​ടെ ആ​ദ്യ​ദി​വ​സ​ത്തെ ശു​ശ്രൂ​ഷ​ക​ൾ അ​വ​സാ​നി​ച്ചു. ഇ​ന്നും നാ​ളേ​യും ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​ത്യേ​ക രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, കൗ​ൺ​സി​ലിം​ഗ്, കു​മ്പ​സാ​രം, സ​മ​ർ​പ്പി​ത​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​കും. ത​മി​ഴി​ൽ മൂ​ന്നു​മ​ണി മു​ത​ൽ 5 വ​രെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​കും.