തച്ചനടി ക്രൈസ്റ്റ് പള്ളിയിൽ തിരുനാളിന് കൊടിയേറി
1481305
Saturday, November 23, 2024 4:58 AM IST
വടക്കഞ്ചേരി: തച്ചനടി ക്രൈസ്റ്റ് ദേവാലയത്തിൽ തിരുനാൾ ഇന്നും നാളേയുമായി ആഘോഷിക്കും. തിരുനാളിന് തുടക്കം കുറിച്ച് ഇന്നലെ വൈകുന്നേരം വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി വികാരി ഫാ. റെജി പെരുമ്പിള്ളിൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു. ഇന്ന് വൈകുന്നേരം നാലിന് അമ്പ് എടുത്തുവയ്ക്കൽ, നാലരക്ക് വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ്. ഫാ. വിൻസന്റ് ഒല്ലൂക്കാരൻ കാർമികനാകും. ഫാ. സജു അറയ്ക്കൽ വചന സന്ദേശം നൽകും.
തുടർന്ന് ഇടവക കുടുംബങ്ങളുടെ കലാസന്ധ്യ. നാളെ രാവിലെ ഏഴരക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജീസൺ കാട്ടുക്കാരൻ കാർമികനാകും. റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. 25ന് രാവിലെ ആറരക്ക് ഇടവകയിലെ മരിച്ചവർക്കായുള്ള കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും.
വികാരി ഫാ. ആൻസൺ കൊച്ചറക്കൽ, കൈക്കാരന്മാരായ ടോമി കാട്രുകുടിയിൽ, ജോജി കാവുങ്കൽ, തിരുനാൾ കമ്മിറ്റി കൺവീനർ ആന്റണി നീലംപേരിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.