പ്രഫ. ടി.വി. ശശി അനുസ്മരണപ്രഭാഷണം
1481304
Saturday, November 23, 2024 4:58 AM IST
ചിറ്റൂർ: സാംസ്കാരിക പഠനങ്ങൾ സാംസ്കാരിക വിമർശനങ്ങൾ ആകണമെന്നും അക്കാദമിക് സമൂഹത്തിൽ നിന്നല്ല പൊതു സമൂഹത്തിൽ നിന്നുമാണ് നല്ല സാംസ്കാരിക പഠനങ്ങൾ ഉണ്ടായിട്ടുള്ളതെന്നും കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. എം.വി. നാരായണൻ പറഞ്ഞു. ചിറ്റൂർ ഗവ. കോളജിൽ നടന്ന മൂന്നാമത് പ്രഫ. ടി.വി. ശശി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചിറ്റൂർ കോളജ് പ്രിൻസിപ്പൽ ഡോ.ടി. റെജി അധ്യക്ഷത വഹിച്ചു.
ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ടി.വി. ശശി സ്മാരക പുരസ്കാരം നേടിയ ഡോ. ടി. തസ്ലിമ, പ്രത്യേക ജൂറി പരാമർശം നേടിയ ഡോ.ഗീതുദാസ് എന്നിവർ പുരസ്്കാരം സ്വീകരിച്ചു. ഡോ.സുനിൽ പി. ഇളയിടം, ഡോ.എം.വി. നാരായണൻ, ഡോ. അനിൽ ചേലേമ്പ്ര, ഡോ.എൻ. അജയ്കുമാർ, ഡോ. മ്യൂസ് മേരി എന്നിവരടങ്ങിയ ജൂറിയുടെ വിലയിരുത്തൽ കുറിപ്പ് ടി.ജി. നിരഞ്ജൻ അവതരിപ്പിച്ചു. ടി. ശ്രീവത്സൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സി.എസ്. ശ്രീവത്സൻ സ്വാഗതവും ഡോ. അഞ്ജന നന്ദിയും പറഞ്ഞു.