ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതിയ കാത്തിരിപ്പുകേന്ദ്രം തുറന്നു
1481300
Saturday, November 23, 2024 4:58 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആരംഭിച്ച എസി കാത്തിരിപ്പുകേന്ദ്രം തുറന്നു.
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായാണ് വിശ്രമകേന്ദ്രം നിർമിച്ചത്.
പുഷ്ബാക്ക് സീറ്റ്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശൗചാലയം, ടിവി, വൈഫൈ, വായനശാല, ശീതളപാനീയങ്ങളുടെ വില്പനകേന്ദ്രം എന്നിവ പുതിയ കാത്തിരിപ്പുകേന്ദ്രത്തിലുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രത്തിൽ പ്രവേശിക്കാൻ മണിക്കൂറിന് 30 രൂപ നൽകണം. ഇതു പരിശോധിക്കാനായി രണ്ട് ജീവനക്കാരുമുണ്ടാകും. ഇതിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്.