പിറ​കോ​ട്ടു​ന​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ
Thursday, October 10, 2024 7:45 AM IST
പാ​ല​ക്കാ​ട്: ശ​മ്പ​ള വി​ഷ​യ​ത്തി​ലു​ൾ​പ്പ​ടെ കെ​എ​സ്ആ​ർ​ടി​സി​യോ​ടു പു​റം​തി​രി​ഞ്ഞുനി​ൽ​ക്കു​ന്ന ഇ​ട​തു​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ജീ​വ​ന​ക്കാ​ർ പിറ​കോ​ട്ടു​ന​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലെ കെ​എ​സ്ടി എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) പ്ര​വ​ർ​ത്ത​ക​രാ​ണു വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഒ​റ്റഗ​ഡു​വാ​യി ഒ​ന്നാം തി​യ​തിത​ന്നെ ശ​മ്പ​ളം ന​ൽ​കു​മെ​ന്നു വ​കു​പ്പു​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ഒ​റ്റ രൂ​പ​പോ​ലും ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​നവ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലും പ്ര​തി​ഷേ​ധി​ച്ച​ത്.


സ​മ​രം ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു മു​ന്നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. സു​കു​മാ​ര​ൻ, ആ​ർ.​ശി​വ​കു​മാ​ർ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം. ​മു​രു​കേ​ശ​ൻ, കെ.​പ്ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.