എ​ക്സൈ​സ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്
Sunday, May 26, 2024 7:38 AM IST
പാ​ല​ക്കാ​ട് : ബാ​ർ കോ​ഴ വി​ഷ​യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ തൃ​ത്താ​ല ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തി.

എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള വി​ദേ​ശ​യാ​ത്ര ബാ​ർ മു​ത​ലാ​ളി​മാ​രു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലാ​ണെ​ന്നും കേ​ര​ള ജ​ന​ത​യെ മ​ദ്യ​ലോ​ബി​ക​ളു​ടെ ക​യ്യി​ൽ കൊ​ടു​ത്ത് മു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന മ​ന്ത്രി ഒ​രു നി​മി​ഷം പോ​ലും ആ ​സ്ഥാ​ന​ത്തി​ൽ തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നും മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റി​ജി​ൽ മാ​ക്കു​റ്റി പ​റ​ഞ്ഞു.


യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഒ.​കെ. ഫാ​റൂ​ഖ്, വി​നോ​ദ് ചെ​റാ​ട്, അ​ഡ്വ.​സു​ബ്ര​ഹ്മ​ണ്യ​ൻ ജി​തേ​ഷ് നാ​രാ​യ​ണ​ൻ, അ​രു​ണ്‍​കു​മാ​ർ പാ​ല​ക്കു​റി​ശ്ശി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​പി ലി​ജി​ത് ച​ന്ദ്ര​ൻ, പി.​ടി. അ​ജ്മ​ൽ, ശ്യാം ​ദേ​വ​ദാ​സ്, ഇ​ജാ​സ്, സ​നോ​ജ്, ദി​ലീ​പ്, വ​ത്സ​ൻ, എ.​ഷ​ഫീ​ക്, ടി.​ര​തീ​ഷ് പു​തു​ശ്ശേ​രി, ജി​ഷി​ൽ രാ​മ​ച​ന്ദ്ര​ൻ, ന​വാ​സ്, ന​സീ​ർ, മാ​സ്റ്റ​ർ സി.​വി​നോ​ജ്, സാ​ജ​ൻ ചി​റ്റൂ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.