വോട്ടെണ്ണൽ ജൂൺ നാലിന്; വിക്ടോറിയ കോളജിൽ ഒരുക്കം തകൃതി
Friday, May 24, 2024 12:49 AM IST
പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ ജൂ​ൺ നാ​ലി​നു ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ല്‍ ന​ട​ക്കും.

പാ​ല​ക്കാ​ട് ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ട്ട പ​ട്ടാ​മ്പി, ഷൊ​ര്‍​ണൂ​ര്‍, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍​ക്കാ​ട്, മ​ല​മ്പു​ഴ, പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്‍​പ്പെ​ട്ട 1329 വീ​തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ത് വി​ക്ടോ​റി​യ കോ​ള​ജി​ലെ പു​തി​യ ബ്ലോ​ക്കി​ലും ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ചി​റ്റൂ​ര്‍, നെ​ന്മാ​റ, ആ​ല​ത്തൂ​ര്‍, ത​രൂ​ര്‍, ചേ​ല​ക്ക​ര, കു​ന്നം​കു​ളം, വ​ട​ക്ക​ഞ്ചേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ 1156 പോ​ളിം​ഗ്സ്റ്റേ​ഷ​നു​ക​ളി​ലേ​തു പ​ഴ​യ ബ്ലോ​ക്കി​ലു​മാ​യി എ​ണ്ണും. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ത്തും ആ​ല​ത്തൂ​രി​ൽ അ​ഞ്ചും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള​ള​ത്.

രാ​വി​ലെ എ​ട്ടി​നു പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​വും ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങു​ക. തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യോ സ്ഥാ​നാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളെ​യോ സാ​ക്ഷി​യാ​ക്കി സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സീ​ലിം​ഗ് നീ​ക്കി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളു​ക​ളി​ലെ​ത്തി​ച്ച് മേ​ശ​ക​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച് 8.30 മു​ത​ല്‍ എ​ണ്ണാ​ന്‍ തു​ട​ങ്ങും.

പാ​ല​ക്കാ​ട് ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ന്‍റെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി ഏ​ഴ് വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളു​ക​ളാ​ണ് ഉ​ള​ള​ത്. ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളു​ക​ളി​ലും 14 മേ​ശ​ക​ള്‍ വീ​തം മൊ​ത്തം 98 മേ​ശ​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.​ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ന്‍റെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി 11 കൗ​ണ്ടിം​ഗ് ഹാ​ളു​ക​ളു​ക​ളി​ലാ​യി 91 മേ​ശ​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.


ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളു​ക​ളി​ലും ആ​ദ്യ​ത്തെ മേ​ശ വി​വി​പാ​റ്റ് കൗ​ണ്ടിം​ഗ് ബൂ​ത്താ​യി വേ​ര്‍​തി​രി​ച്ച് സ​ജ്ജീ​ക​രി​ച്ചി​രി​ക്കും. അ​വ​യ്ക്ക​ക​ത്താ​യി​രി​ക്കും വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണു​ക. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ന​റു​ക്കി​ട്ടെ​ടു​ക്കു​ന്ന അ​ഞ്ച് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളി​ലു​ള​ള സ്ലി​പ്പു​ക​ള്‍ വി​വി​പാ​റ്റ് കൗ​ണ്ടിം​ഗ് ബൂ​ത്തി​ല്‍ എ​ണ്ണും.

പോ​സ്റ്റ​ല്‍ ബാ​ല​റ്റ്, ഇ​വി​എം, പി​ന്നെ വി​വി​പാ​റ്റ് സ്ലി​പ്പ് എ​ന്നി​ങ്ങ​നെ​യാ​ണ് എ​ണ്ണു​ന്ന​തി​നു​ള​ള ക്ര​മം.
ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ നീ​ണ്ടു​പോ​കു​ന്ന പ​ക്ഷം ഇ​വി​എ​മ്മി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് വോ​ട്ടെ​ണ്ണ​ല്‍ നി​ര്‍​ത്തി​വ​ച്ച് പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ ഇ​വി​എ​മ്മി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് വോ​ട്ടെ​ണ്ണ​ല്‍ പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളു.

ഓ​രോ ടേ​ബി​ളി​നു​മാ​യി കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര്‍​ക്കു പു​റ​മെ മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടാ​കും.

ഓ​രോ ഹാ​ളി​നു​മാ​യി അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ചു​മ​ത​ല​യി​ലു​ണ്ടാ​കും. വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ ചി​ത്രീ​ക​ര​ണം ന​ട​ത്തും.